എഡിറ്റര്‍
എഡിറ്റര്‍
റഷ്യയില്‍ വിമാനം തകര്‍ന്ന് 50 മരണം
എഡിറ്റര്‍
Sunday 17th November 2013 10:36pm

kazanairport

മോസകോ: റഷ്യയില്‍ വിമാനം തകര്‍ന്ന് വീണ് അമ്പതോളം പേര്‍ മരിച്ചു. കസാന്‍ വിമാനതാവളത്തില്‍ വച്ചായിരുന്നു അപകടം. അപകടമുണ്ടായതായി റഷ്യന്‍ വ്യാമയാന മന്ത്രാലയത്തിന്റെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.

ബോയിംഗ് 737 എന്ന വിമാനമാണ് തകര്‍ന്ന് വീണത്. മോസ്‌കോയില്‍ നിന്ന് കസാനിലേക്കുള്ളതായിരുന്നു വിമാനം. പറന്നിറങ്ങുന്നതിനിടെ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു.

അപകടത്തെതുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 50 പേരും മരിച്ചതായതാണ് പ്രാഥമിക വിവരം. ഇതില്‍ 44 പേര്‍ യാത്രക്കാരും 6 പേര്‍ വിമാനത്തിലെ ജോലിക്കാരുമാണ്.

മോസ്‌കോ സമയം വൈകീട്ട് 7.30 ഓടെയാണ് അപകടമുണ്ടായത്. കസാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു.

അപകടത്തെതുടര്‍ന്ന് കസാന്‍ വിമാനത്താവളം അടച്ചു. വിമാന ജീവനക്കാരുടെ അപാകത മൂലമാണ് അപകടമുണ്ടായതെന്നാണ് വിദഗ്ധാഭിപ്രായം.
എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭ്യമായിട്ടില്ല.

അപകട കരാണമറിയാനായി പ്രാഥമിക അന്വേഷണം നടക്കുന്നുണ്ട്. വിശദമായ അന്വേഷണത്തിനായി കമ്മീഷനെ നിയമിക്കാന്‍ റഷ്യന്‍ പ്രസിഡണ്ട് വഌഡിമിര്‍ പുട്ടിന്‍ ഉത്തരവിട്ടുണ്ട്.

Advertisement