ബെയ്ജിംഗ്: ചൈനയില്‍ തുറമുഖ നഗരമായ ടിയാന്‍ജിനിലെ എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ 35 പേര്‍ മരിച്ചു. പതിനെട്ടോളം പേര്‍ക്കു പരിക്കേറ്റു.

ഉച്ചയ്ക്ക് ശേഷം നാലു മണിയോടെയായിരുന്നു അപകടം. യാത്രക്കാരുമായി പോയ ബസ് ഒരു കാറിന് മേല്‍ പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിരവധി യാത്രക്കാര്‍ വാഹനത്തില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണു. വാഹനാപകടങ്ങള്‍ ചൈനയില്‍ പതിവ് കാഴ്ചയായക്കൊണ്ടിരിക്കുകയാണ്.

അപകടം പിടിച്ച റോഡുകളും ഡ്രൈവര്‍ഡമാരുടെ ഓവര്‍സ്പീഡും ട്രാഫിക് നിയമങ്ങളുടെ ലംഘനവുമാണ് പ്രധാന അപകട കാരണങ്ങള്‍. കഴിഞ്ഞ മാസം കിഴക്കന്‍ ചൈനയില്‍ യാത്രക്കാരുമായി പോകുകയായിരുന്ന ബസ ്‌സിമന്റ് ട്രക്കുമായി കൂട്ടിയിടിച്ച്ുണ്ടായ അപകടത്തില്‍ 9 പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ചൈനയില്‍ 2009ല്‍ മാത്രം ഏകദേശം 70,000 ആളുകള്‍ റോഡ് അപകടത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. പോലീസ് കണക്ക് പ്രകാരം 190 അപകടങ്ങളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2009ല്‍ യു.എസിനെ മറകടന്ന് ഏറ്റവുമധികം വാഹനങ്ങള്‍
വിറ്റഴിക്കപ്പെടുന്ന റെക്കോര്‍ഡ് ചൈന സ്വന്തമാക്കിയിരുന്നു