ഉസ്മാനാബാദ്: മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയ്ക്കു സമീപം ബസ് മറിഞ്ഞ് 30 പേര്‍ മരിച്ചു. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കുണ്ട്.. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയപ്പോള്‍ ബസ്സ് നിയന്ത്രണം വിട്ട് ഒരു പുഴയ്ക്ക് കുറെകയുള്ള പാലത്തില്‍ നിന്ന് താഴേയ്ക്ക് മറിയുകയായിരുന്നു.

ഹൈദരാബാദില്‍ നിന്നു ഷിര്‍ദിയിലേയ്ക്കു പോകുകയായിരുന്ന കാശീശ്വരി ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തല്‍ പെട്ടത്. സായി ഭക്തരായിരുന്നു ബസ്സില്‍ ഉണ്ടായിരുന്നത്.

Subscribe Us:

അപകടത്തില്‍ പരിക്കേറ്റവരെ സോളാപൂര്‍ ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, പരിക്കേറ്റവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.