Administrator
Administrator
ടാന്‍സാനിയയില്‍ ബോട്ടപകടത്തില്‍ 200 മരണം
Administrator
Saturday 10th September 2011 8:22pm

tസാന്‍സിബാര്‍: ടാന്‍സാനിയയില്‍ ബോട്ട് മുങ്ങി ഏകദേശം 200ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട. നൂറിലേറെപ്പേരെ കാണാതായിട്ടുണ്ട്. 60 കുട്ടികളടക്കം 325 പേരെ രക്ഷപെടുത്തിയെന്ന് സാന്‍സിബാര്‍ മന്ത്രി മുഹമ്മദ് അബൗദ് പറഞ്ഞു. രക്ഷപ്പെട്ടവരില്‍ മിക്കവര്‍ക്കും മാരകമായി പരിക്കേറ്റിട്ടുണ്ട്. 43 മൃതദേഹങ്ങള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അറന്നൂറിലധികം യാത്രക്കാരുമായി സാന്‍സിബാര്‍ ദ്വീപില്‍ നിന്നും പെമ്പാ ദ്വീപിലേക്ക് യാത്ര തിരിച്ച കൂറ്റന്‍ ബോട്ടാണ് അപകടത്തില്‍ പെട്ടത്. നുംഗ്‌വി മേഖലയില്‍ വെച്ചായിരുന്നു അപകടം. മരിച്ചവരിലധികവും കുട്ടികളും സ്ത്രീകളുമാണ്. മരിച്ചവരിലും രഷപ്പെട്ടവരിലും വിദേശികള്‍ ഉള്ളതായി ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. അപകട കാരണമെന്താണെന്നും ഇത് വരെ വ്യക്തമായിട്ടില്ല.

അതേസമയം അനുവദിനീയമായതിലും അധികം യാത്രക്കാരെ ബോട്ടില്‍ കുത്തിനിറച്ചതാണ് ബോട്ട് മുങ്ങാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ടാന്‍സാനിയയില്‍ വേണ്ടത്രാ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതും മരണസംഖ്യ ഉയരാന്‍ കാരണമായിട്ടുണ്ടാവാം.

മേഖലയില്‍ 2009 മെയ് മാസത്തിലുണ്ടായ ബോട്ടപകടത്തില്‍ ആറ് പേര്‍ മരിച്ചിരുന്നു. യാത്രക്കാരെക്കൂടാതെ അരി അടക്കമുള്ള സാധനങ്ങളും നിരവധി വാഹനങ്ങളും ബോട്ടില്‍ ഉണ്ടായിരുന്നു.

Advertisement