ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിയെ ചൊല്ലി പുതിയ വിവാദവും. ചിത്രത്തിനെതിരായ പരാമര്‍ശങ്ങള്‍ എഴുതി വെച്ചതിന് സമീപമാണ് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ജയ്പുരില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള നാഗര്‍ഗഡ്ഢ് കോട്ടയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഇത് കൊലപാതകമാണോ അത്മഹത്യയാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ചേതന്‍ എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ‘പ്രതീകാത്മകമായുള്ള പ്രതിഷേധമില്ല, കോലം കത്തിക്കിലില്ല, പത്മാവതിക്ക് വേണ്ടി ഞങ്ങള്‍ കൊല്ലും’ എന്ന് മൃതദേഹത്തിന് സമീപത്തെ കല്ലില്‍ എഴുതി വെച്ചിട്ടുണ്ട്.


Also Read: ഖാദിപോലുളള സ്ഥാപനത്തില്‍ പര്‍ദ്ദ പ്രചരിപ്പിക്കുന്നത് വഴി സാമൂഹികമായ അടിച്ചമര്‍ത്തലുകള്‍ സര്‍ക്കാര്‍ തന്നെ പ്രോത്സാഹിപ്പിക്കുകയാണോ?; ഖാദി പര്‍ദ്ദയ്‌ക്കെതിരെ വി.പി സുഹ്‌റ


എന്നാല്‍ ഇയാളുടെ മരണത്തില്‍ തങ്ങള്‍ക്ക് യാതൊരു തരത്തിലും ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കി രജ്പുത്ര കര്‍ണി സേന രംഗത്തെത്തിയിട്ടുണഅട്. പത്മാവതിയുടെ ചിത്രീകരണം ആരംഭിച്ചത് മുതല്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുള്ള സംഘടനായണ് രജപുത് കര്‍ണി സേന.

വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.