എഡിറ്റര്‍
എഡിറ്റര്‍
വീഴ്ച്ചയിലും പൊരുതാന്‍ മറക്കാതെ അശ്വിന്‍; വാര്‍ണറെ പുറത്താക്കി ‘ അശ്വിന്‍ മാജിക് ‘ വീണ്ടും ; വീഡിയോ കാണാം
എഡിറ്റര്‍
Sunday 5th March 2017 3:48pm

ബംഗളൂരു: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലും ഇന്ത്യയുടെ നില പരുങ്ങലിലാണ്. ഒന്നാം ഇന്നിംഗ്‌സില്‍ വെറും 189 റണ്‍സ് മാത്രമേ ഇന്ത്യ്ന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് നേടാന്‍ സാധിച്ചിട്ടുള്ളൂ. ഇതോടെ മുഴുവന്‍ ഭാരവും ബൗളര്‍മാരുടെ തോളിലാണ്.

തങ്ങളുടെ മേലുള്ള സമ്മര്‍ദ്ദം എത്രമാത്രം വലുതാണെന്ന് ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തില്‍ നിന്നും തന്നെ വ്യക്തമാണ്. പൊതുവെ ശാന്തനാണെങ്കിലും ഇന്ന് പതിവ് വിപരീതമായി അല്‍പ്പം അഗ്രസീവായ അശ്വിനെയാണ് കാണാന്‍ സാധിച്ചത്.

ഓസീസിന്റെ മുന്‍ നിര ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറായിരുന്നു അശ്വിന്റെ ഇര. തുടരെ തുടരെ തകര്‍പ്പന്‍ ഡെലിവറികളിലൂടെ വാര്‍ണറെ അശ്വിന്‍ വേട്ടയാടുകയായിരുന്നു. അശ്വിന്റെ പന്തുകളെ നേരിടാന്‍ വാര്‍ണര്‍ക്ക് നന്നായി ബുദ്ധിമുട്ടേണ്ടി വന്നു. ഒടുവില്‍ ഒരു മാജിക്കല്‍ ഡെലിവറിയിലൂടെ അശ്വിന്‍ തന്നെയായിരുന്നു വാര്‍ണറെ പുറത്താക്കിയത്.

22ാമത്തെ ഓവറുകള്‍ പിന്നിട്ട് ഇന്ത്യന്‍ സ്‌കോര്‍ 52 ലെത്തി നില്‍ക്കെയായിരുന്നു വ്ാര്‍ണറെ ഓസീസിന് നഷ്ടമായത്. ലെഗ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്ത പന്ത് ഓഫ് സ്റ്റമ്പിലേക്ക് അതിവേഗം തിരിഞ്ഞ് കയറുകയായിരുന്നു. അവിടെ നോക്കി നില്‍ക്കാന്‍ മാത്രമേ വാര്‍ണര്‍ക്ക് സാധിച്ചുട്ടുള്ളൂ എന്നതാണ് വാസ്തവം.

ഇതോടെ വാര്‍ണറെ എട്ടു തവണയാണ് അശ്വിന്‍ പുറത്താക്കുന്നത്. വാര്‍ണറെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയതിന്റെ റെക്കോര്‍ഡും ഇതോടെ അശ്വിന് സ്വന്തമായി.

Advertisement