എഡിറ്റര്‍
എഡിറ്റര്‍
മണിച്ചിത്രത്താഴ് സിനിമയുടേത് എന്റെ കഥ; ആരോപണവുമായി നോവലിസ്റ്റ് അശ്വതി തിരുനാള്‍
എഡിറ്റര്‍
Thursday 25th May 2017 3:39pm

തിരുവനന്തപുരം: ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് എന്ന ചിത്രത്തിനെതിരെ ആരോപണവുമായി നോവലിസ്റ്റ് അശ്വതി തിരുനാള്‍. തന്റെ നോവലാണ് സിനിമായക്കിയതെന്നാണ് അശ്വതി തിരുനാളിന്റെ ആരോപണം.

സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ കുങ്കുമം എന്ന വാരികയില്‍ തന്റെ കഥ പ്രസിദ്ധീകരിച്ചുവന്നെന്നും പിന്നീട് അത് നോവലാക്കി പുറത്തിറക്കിയിരുന്നെന്നും അശ്വതി തിരുനാള്‍ പറയുന്നു.


Dont Miss ആക്ഷന്‍ ഹീറോ ബിജു പോലെ പോസിറ്റീവ് മെസ്സേജ് ഉള്ള സിനിമ എടുത്തൂടെ; ചോദ്യത്തിന് അല്‍ഫോണ്‍സിന്റെ കലിപ്പ് മറുപടി 


വീണ്ടും നോവല്‍ പുറത്തിറക്കുമെന്നും അശ്വതി തിരുനാള്‍ വ്യക്തമാക്കി. അതേസമയം ഈ വിഷയത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അശ്വതി തിരുനാളിന് വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

തന്റെ ആ നോവല്‍ വായിച്ചിരുന്നെങ്കില്‍ ഇത്തരത്തിലുള്ള പ്രതികരണം ആരുടെ ഭാഗത്ത് നിന്നും വരില്ലായിരുന്നെന്നും ഇത്തരം കാര്യങ്ങള്‍ തുറന്ന് പറഞ്ഞില്ലെങ്കില്‍ ശരിയാവില്ലെന്നും നമ്മള്‍ എഴുതിയ ഒരു കാര്യം മറ്റൊരു പേരില്‍ വരികയെന്നത് വിഷമമാണെന്നും അശ്വതി തിരുനാള്‍ പറയുന്നു.

മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സൈക്കോളജിക്കല്‍ ത്രില്ലറാണ് മണിച്ചിത്രത്താഴ്. തിയേറ്ററുകളില്‍ വിജയം നേടിയ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം പല ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. 1993 ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. സ്വര്‍ഗ ചിത്രയും ബാനറില്‍ അപ്പച്ചനാണ് ചിത്രം ഒരുക്കിയത്. മനുഷ്യന്റെ മനോനിലയുമായി ബന്ധപ്പെടുത്തി ഒരുക്കിയ ചിത്രത്തിലൂടെ ശോഭനയ്ക്ക് മികച്ച നടിക്കുന്ന ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

Advertisement