ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് രോഗനിര്‍ണയത്തിനായി ജ്യോതിഷികളുടെ സേവനവും ലഭിക്കും. ജ്യോതിഷികളുടെ ഒപി വിഭാഗം (ആസ്ട്രോളജി ഒപി) സെപ്റ്റംബറില്‍ ആരംഭിക്കും മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി കുന്‍വാര്‍ വിജയ് ഷായുടെ ആശയമാണിത്

സംസ്ഥാന സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ മഹാരാഷി പതഞ്ജലി സംസ്‌കൃത് സന്‍സ്ഥാന്‍ (എം.പി.എസ്.എസ്)ന്റെ മേല്‍ നേട്ടത്തിനാണ് ജ്യോതിഷികളെ നിയമിക്കുക. ഇതിന് പുറമേ വാസ്തുവിദഗ്ധരും ഹസ്ത രേഖ വിദഗ്ധരും ഉണ്ട.് ആഴ്ചയില്‍ രണ്ട് ദിവസമാണ് വിദഗ്ധരുടെ സേവനം രോഗികള്‍ക്ക് ലഭിക്കുക. ഒ.പികളില്‍ ജ്യോതിഷികള്‍, വാസ്തു വിദഗ്ധര്‍, ഹസ്തരേഖ ശാസ്ത്രജ്ഞര്‍, വേദാചാര്യന്മാര്‍ തുടങ്ങിയവരുടെ സേവനം ലഭ്യമാകും.ആശുപത്രികളിലെ മറ്റ് ഒ.പി വിഭാഗങ്ങളില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് ജൂനിയര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവുന്നതു പോലെ ആസ്ട്രോളജി ഒ.പിയിലും വിദഗ്ധരെ സഹായിക്കുന്നതിനായി സഹായികള്‍ ഉണ്ടാവും.


Also read വീണ്ടും പ്രക്ഷോഭവുമായി തമിഴ് കര്‍ഷകര്‍ ഡല്‍ഹിയില്‍; നാളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ പ്രകടനം


ജ്യോതിഷ ഒ.പിയില്‍ അ്ഞ്ചു രൂപയാണ് രജിസ്ട്രഷന്‍ ഫീസ് രോഗികളുടെ ജാതകവും ഗ്രഹനിലയും നോക്കിയാണ് ചികില്‍ത്സ നിശ്ചയിക്കുക ജാതകമില്ലാതെ വരുന്നവരുടെ രോഗങ്ങള്‍ പ്രശ്‌ന കുണ്ഡലി വിദ്യ ഉപയോഗിച്ച് പരിശോധിച്ച് രോഗശുശ്രൂഷയ്ക്കായി എന്ത് ചെയ്യണമെന്ന കാര്യങ്ങളും കൈമാറുമെന്നും എം.പി.എസ്.എസ ഡയറക്ടര്‍ പി.ആര്‍ തിവാരി പറഞ്ഞു.

ജ്യോതിഷം എന്നാല്‍ ഊഹമല്ലെന്നും ഗണിതത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ശാസ്ത്രമാണെന്നും ജനങ്ങളെ ബോധവത്കരിക്കാനാണ് ഇത്തരത്തിലൊരു ഉദ്യമമെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന ആസ്ട്രോളജി ഡിപ്പാര്‍ട്ട്മെന്റുകള്‍ വിജയകരമായാല്‍ വ്യാപിപ്പിക്കാനാണ് പദ്ധതി.