ലണ്ടന്‍: ഭൂമിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയായി വീണ്ടുമൊരു കൂട്ടിയിടിക്ക് സാധ്യതയുണ്ടെന്ന് ശാസ്ത്രലോകം മുന്നറിയിപ്പു നല്‍കുന്നു. 2182 ല്‍ ‘1999 ആര്‍ ക്യൂ 36’ എന്ന ക്ഷുദ്രഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചേക്കുമെന്നാണ് ശാസ്ത്രഞ്ജര്‍ നല്‍കുന്ന മുന്നറിയിപ്പ. എന്നാല്‍ ആയിരത്തിലൊരു ശതമാനം മാത്രമേ ഇത്തരമൊരു കൂട്ടിയിടിക്കുള്ള സാധ്യതയുള്ളൂ എന്നതാണ് ഏക ആശ്വാസം.

സ്‌പെയിനിലെ വാലഡോയ്ഡ് ശാസ്ത്രകേന്ദ്രത്തിലെ വിദഗ്ധരാണ് പുതിയ ക്ഷുദ്രഗ്രഹത്തിന്റെ ആഗമനത്തെക്കുറിച്ച് മുന്നറിയിപ്പ നല്‍കിയിരിക്കുന്നത്. 1800 അടി വ്യാസമുള്ള ഈ ക്ഷുദ്രഗ്രഹത്തെ 1999 ലാണ് കണ്ടെത്തിയത്. നിലവില്‍ സൂര്യനു പിന്നില്‍ ചുറ്റിക്കറങ്ങുന്ന ഇത് 2011 ാേടെ ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടകാരികളായ ക്ഷുദ്രഗ്രഹങ്ങളുടെ കൂട്ടിത്തില്‍പ്പെട്ട ഇത് ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ അത് വന്‍ദുരന്തത്തിലായിരിക്കും കലാശിക്കുക.

2080 നു മുന്നേ ഈ ക്ഷൂദ്രഗ്രഹത്തിന്റെ ഭ്രമണപഥം കണ്ടെത്തിയില്ലെങ്കില്‍ ഇതിന്റെ പാതയെ തടയാനോ ഇതിന്റെ ഗതിമാറ്റിവിടാനോ കഴിഞ്ഞേക്കില്ലെന്നും ശാസ്ത്രലോകം മുന്നറിയിപ്പ നല്‍കുന്നുണ്ട്.