തിരുവനന്തപുരം: സര്‍വ്വീസിലിരിക്കേ അനധികൃത സ്വത്തുസമ്പാദിച്ചുവെന്ന കേസില്‍ ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശ . 73 ലക്ഷംരൂപയുടെ അനധികൃത സ്വത്തുസമ്പാദിച്ചുവെന്നായിരുന്നു കേസ്.

അതിനിടെ ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥനായതിനാല്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി വേണ്ടിവരുമെന്നും സൂചനയുണ്ട്.

വിജിലന്‍സ് ആയിരുന്നു കേസ് അന്വേഷിച്ചത്. സര്‍വ്വീസിലിരിക്കേ തച്ചങ്കരി അനധികൃതമായി സ്വത്തുസമ്പാദിച്ചതിന് തെളിവുണ്ടെന്ന് കണ്ടെത്തിയ വിജിലന്‍സ് പ്രോസിക്യൂട്ട് ചെയ്യാനായി സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ അനുമതി ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് വിഷയം ആഭ്യന്തരവകുപ്പ്  മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. മുഖ്യന്ത്രി പ്രോസിക്യൂഷന് അനുമതി നല്‍കുകയായിരുന്നു. അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിനും ഡ്യൂട്ടി അടയ്ക്കാതെ സാധനങ്ങള്‍ വിദേശത്തുനിന്നും കൊണ്ടുവന്നതിനും തച്ചങ്കരിക്കെതിരേ കേസ് നിലവിലുണ്ട്.