എഡിറ്റര്‍
എഡിറ്റര്‍
നിയമസഭാ സമ്മേളനം ജൂലൈ എട്ടുവരെ നിര്‍ത്തിവച്ചു
എഡിറ്റര്‍
Monday 24th June 2013 12:54pm

assembly2

തിരുവനന്തപുരം: നിയമസഭാ സമ്മേളനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ധാരണ. സഭ ജൂലൈ എട്ടിനു വീണ്ടും ചേരും.

കക്ഷിനേതാക്കളുമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു തീരുമാനം.

Ads By Google

ധനാഭ്യര്‍ഥന ബില്ലുകള്‍ ഉള്‍പ്പെടെയുള്ളവ അന്നു പാസാക്കും. തുടര്‍ച്ചയായ ദിവസങ്ങളില്‍ സഭാ നടപടികള്‍ തടസ്സപ്പെടുന്ന സാഹചര്യത്തിലാണു നടപടി.

കത്തിക്കയറുന്ന രാഷ്ട്രീയ ആരോപണ, പ്രത്യാരോപണങ്ങളില്‍ കുടുങ്ങി നിയമസഭാ നടപടികള്‍ ബഹളത്തെ തുടര്‍ന്ന് ഇന്നും തടസ്സപ്പെട്ടിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശമാണ് ബഹളത്തിന് വഴിവച്ചത്.

ബഹളം അനിയന്ത്രിതമായതോടെ സ്പീക്കര്‍ സഭാനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിവിധ കക്ഷി നേതാക്കളുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ചയില്‍ സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ മരുമകന്‍ നല്‍കിയ വിവാഹമോചന ഹരജിയെപ്പറ്റി വി.എസ്.സഭയില്‍ പരാമര്‍ശിച്ചതാണ് പ്രശ്‌നമായത്. വി.എസിന്റെ പരാമര്‍ശത്തിനെതിരെ ഭരണകക്ഷിയംഗങ്ങള്‍ രംഗത്തുവന്നു.

Advertisement