എഡിറ്റര്‍
എഡിറ്റര്‍
നിയമസഭാസമ്മേളനത്തിന് തുടക്കം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനിടെ പ്രതിപക്ഷ പ്രതിഷേധം
എഡിറ്റര്‍
Friday 3rd January 2014 9:34am

assembly

തിരുവനന്തപുരം: പത്താം കേരള നിയമസഭയുടെ 13ാം സമ്മേളനത്തിന് തുടക്കമായി. സഭ തുടങ്ങിയ ഉടന്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.

പ്ലക്കാര്‍ഡുമായി സഭയിലെത്തിയ പ്രതിപക്ഷം ഗവര്‍ണറുടെ നയപ്രഖ്യാപനവേളയില്‍ പ്രതിഷേധിച്ചു തുടങ്ങി.

ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ഗവര്‍ണര്‍ സംസാരിക്കുമ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് സംസാരിച്ചുതുടങ്ങിയെങ്കിലും പിന്നീട് പ്രതിപക്ഷാംഗങ്ങള്‍ സീറ്റില്‍ ഇരുന്നു.

സംസ്ഥാനം എല്ലാ മേഖളകളിലും വളര്‍ച്ച നേടിയതായി ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമക്കി.  7.5 ശതമാനം വളര്‍ച്ചാനിരക്കാണ് സംസ്ഥാനം ലക്ഷ്യം വെക്കുന്നത്.

പിന്നോക്ക മേഖലകളിലെ പ്രശനങ്ങള്‍ പഠിക്കാന്‍ ഉന്നത തല സമിതിയെ നിയോഗിച്ചു. കൊച്ചിയില്‍ 2 ഇലക്ട്രോണിക് ക്ലസ്റ്റുകള്‍ സ്ഥാപിക്കും. കൊച്ചി സ്മാര്‍ട് സിറ്റിയുടെ ആദ്യഘട്ടം 2015 മാര്‍ച്ചില്‍ തുടങ്ങും. സ്മാര്‍ട്‌സിറ്റില്‍ 12000 പേര്‍ക്ക് ജോലി ലഭ്യമാക്കും.

താലൂക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം നടപ്പാക്കും. കാരുണ്യ ലോട്ടറി സാമൂഹ്യരംഗത്ത മികച്ച മാതൃകയാണ്.

ഭൂമിയില്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന നിര്‍മാണ് പദ്ധതി. കാര്‍ഷികമേഖലക്കായി നെതര്‍ലാന്‍ഡ് സഹായത്തോടെ സാങ്കേതിക കേന്ദ്രം.

സംസ്ഥാനത്ത് സ്വകാര്യ ഐ.ടി പാര്‍ക്ക് സ്ഥാപിക്കും. ടൗണ്‍ഷിപ്പുകള്‍ക്ക് പ്രത്യേക പദ്ധതി പരിഗണനയിലുണ്ട്. സംസ്ഥാനത്ത് 98 ശതമാനം പേര്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും നയപ്രഖ്യാപനത്തിനിടെ ഗവര്‍ണര്‍ വ്യക്തമാക്കി.

എല്ലാ മെഡിക്കല്‍ കോളേജിലും മിനി ആര്‍സിസികള്‍ തുടങ്ങും. എല്ലാ താലുക്ക് ആശുപത്രികളിലും ഡയാലിസിസ് സംവിധാനം മെച്ചപ്പെടുത്തും. സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗം വര്‍ദ്ധിക്കുന്ന സാഹചര്യം.

പാഠ്യപദ്ധതിയില്‍ സമഗ്രപരിഷ്‌ക്കരണം നടത്തും. കോളേജുകളില്ലാത്ത നിയമസഭാ മണ്ഡലങ്ങലില്‍ കോളേജുകള്‍ നടത്തും. സംസ്ഥാനത്തെ ഭൂമിയുടെ റീസര്‍വേ ഈ വര്‍ഷം ആരംഭിക്കും.

കൊല്ലം, ആലപ്പുഴ കോഴിക്കോട് എന്നീ ജില്ലകളിലെ ബൈപ്പാസ് നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും. 300 കിലോ മീറ്റര്‍ തീരദേശപാത വികസിപ്പിക്കും.

ഈ മാസം 24 നാണ് സംസ്ഥാന ബജറ്റ് അവതരണം.

Advertisement