എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്രം റേഷന്‍വിഹിതം വെട്ടിക്കുറച്ചത് വിലക്കയറ്റത്തിന് കാരണമായി : മന്ത്രി തിലോത്തമന്‍
എഡിറ്റര്‍
Wednesday 1st March 2017 10:08am

തിരുവനന്തപുരം: അരിവില വര്‍ദ്ധനവില്‍ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. അരിയടക്കമുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം സഭ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലീഗ് അംഗം എം. ഉമ്മറാണ് അടിയന്തരപ്രമേയ നോട്ടീസ് ന്ല്‍കിയത്.

സര്‍ക്കാര്‍ വിപണിയില്‍ വേണ്ടവിധം ഇടപെടല്‍ നടത്തുന്നില്ലെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നില്ലെന്നും ഉമ്മര്‍ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് വിലക്കയറ്റമുണ്ടെന്ന് സമ്മതിച്ച ഭക്ഷ്യമന്ത്രി കേന്ദ്രവിഹിതം വെട്ടികുറച്ചതാണ് സംസ്ഥാനത്ത് അരിവില കൂടാന്‍ കാരണമെന്ന് വ്യക്തമാക്കി.

കേന്ദ്രവിഹിതം വെട്ടിക്കുറച്ച നടപടി പ്രതിഷേധാര്‍ഹമാണ്. കേരളത്തിലെ ജനങ്ങള്‍ ഇതുമൂലം വിഷമിക്കുന്നുണ്ട്. ഇക്കാര്യം കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


Dont Miss കന്‍സാസില്‍ ഇന്ത്യന്‍വംശജന്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച് ട്രംപ്; വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഒരുമിച്ചു നില്‍ക്കണം


അരി ഉത്പാദിക്കുന്ന സംസ്ഥാനങ്ങലിലെ വരള്‍ച്ചയും വിലക്കയറ്റത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബ്രാന്‍ഡഡ് അരിയുടെ വിലയിലാണ് വര്‍ധനവുണ്ടായത്. ഇതിന് പുറമെ കേന്ദ്രവിഹിതം വെട്ടിക്കുറച്ചതും തിരിച്ചടിയായി.

അരിവില 21 ശതമാനം വരെ കൂടിയിട്ടുണ്ട്. ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന അരിവിഹിതം കുറഞ്ഞു. എങ്കിലും 1000 മെട്രിക് ടണ്‍ അരി എത്തിക്കാന്‍ കരാര്‍ ഉറപ്പിച്ചു കഴിഞ്ഞു. അരി വില ഇപ്പോള്‍ കുറഞ്ഞുവരുന്നുണ്ട്. വിലക്കയറ്റം കണക്കിലെടുത്ത് സപ്ലൈക്കോ വഴി സബ്‌സിഡി നിരക്കില്‍ അരി വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisement