എഡിറ്റര്‍
എഡിറ്റര്‍
ലൈംഗികാപവാദക്കേസ്‌ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്: അസാഞ്ചെ
എഡിറ്റര്‍
Saturday 1st September 2012 1:33pm

ഇക്വഡോര്‍: സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസ് പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ. ഒരു വര്‍ഷമെങ്കിലും തനിയ്ക്ക് ഇക്വഡോര്‍ എംബസിയില്‍ തന്നെ കഴിയേണ്ടിവരുമെന്നാണ് കരുതുന്നതെന്നും അസാഞ്ചെ പറഞ്ഞു.

Ads By Google

ബലാത്സംഗക്കേസില്‍ അസാഞ്ചെയെ സ്വീഡന് കൈമാറുമെന്ന് വന്നപ്പോഴാണ് അദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. തന്നെ സ്വീഡന് കൈമാറിയാല്‍ അവര്‍ തന്നെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കുമെന്നാണ് അസാഞ്ചെയുടെ പക്ഷം.

എന്നാല്‍ അസാഞ്ചെയുടെ പ്രശ്‌നത്തില്‍ ബ്രിട്ടനുമായി ഉടന്‍ സംസാരിക്കുമെന്ന് ഇക്വഡോര്‍ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാനായി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും എംബസി അറിയിച്ചു. ഓസ്‌ട്രേലിയന്‍ പൗരനായ അസാഞ്ചെ സ്ഥാപിച്ച വിക്കിലീക്‌സ് അമേരിക്കയുടെ നയതന്ത്ര രഹസ്യങ്ങള്‍ പുറത്ത് വിട്ടത് 2010 ലാണ്. അന്നുമുതല്‍ അസാഞ്ചെ അമേരിക്കയുടെ കണ്ണിലെ കരടാണ്‌.

Advertisement