എഡിറ്റര്‍
എഡിറ്റര്‍
ബ്രഹ്മപുത്രാ നദിയില്‍ ബോട്ട് മറിഞ്ഞു; 103 മരണം, 100ഓളം പേരെ കാണാതായി
എഡിറ്റര്‍
Tuesday 1st May 2012 8:53am

ഗുവഹത്തി:  അസമില്‍ ബ്രഹ്മപുത്രാ നദിയില്‍ ബോട്ട് മറിഞ്ഞുണ്ടായ വന്‍ ദുരന്തത്തില്‍ 103 പേര്‍ മരിച്ചു. നൂറിലധികം പേരെ കാണാനാതി. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ് ദുരന്തത്തില്‍പ്പെട്ടവര്‍. മുന്നൂറിലധികം യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് ശക്തമായ ചുഴലിക്കാറ്റില്‍പ്പെട്ട് മറിയുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ചൈന-ബംഗ്ലാദേശ് അതിര്‍ത്തിയിലായിരുന്നു അപകടം.

ഉള്‍ക്കൊള്ളാവുന്നതിലധികം ആളുകളെ ബോട്ടില്‍ കയറ്റിയതാണ് അപകടകാരണമെന്നാണ് സൂചന. ബോട്ട് മറിഞ്ഞയുടന്‍ 25ഓളം പേര്‍ നീന്തി രക്ഷപ്പെട്ടു. 200ഓളം പേരെ കാണാതായിട്ടുണ്ട്.

പോലീസും സൈന്യവും, ബി.എസ്.എഫും, ദേശീയ ദുരന്ത നിവാരണ സേനയും രാത്രിമുഴുവന്‍ തിരച്ചില്‍ നടത്തി. ഇരുട്ടും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചിരുന്നു.

‘ ചുഴലിക്കാറ്റ് കാരണമാണ് ദുരന്തം നടന്നത്. 300 ഓളം ആളുകള്‍ ബോട്ടിലുണ്ടായിരുന്നു. മുങ്ങല്‍ വിദഗ്ധരെത്തി കഴിയാവുന്നത്രയാളുകളെ രക്ഷപ്പെടുത്തിയിരുന്നു.’ എന്‍.ഡി.ആര്‍.എഫ് കമാന്റന്റ് അലോക് കുമാര്‍ സിംഗ് പറയുന്നു.

മരിച്ചവരില്‍ ഏറെയും ഗ്രാമീണ കര്‍ഷകരാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അപകട സമയം ബോട്ടില്‍ മുകളിലും താഴെയുമായി യാത്രക്കാര്‍ തിങ്ങിനിറഞ്ഞ നിലയിലായിരുന്നു ഇത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ഇതിന് പുറമേ കര്‍ഷകരുടെ പണിയായുധങ്ങളും ഭക്ഷ്യസാധനങ്ങളും  മറ്റും ബോട്ടില്‍ കയറ്റിയിരുന്നു.

Malayalam News

Kerala News in English

Advertisement