എഡിറ്റര്‍
എഡിറ്റര്‍
അസം: തോട്ടം മുതലാളിയെ കത്തിച്ച് ശരീര ഭാഗങ്ങള്‍ ഭക്ഷിച്ചു
എഡിറ്റര്‍
Tuesday 1st January 2013 11:00am

ദി ബ്രുഗഡ്: അസമില്‍ തേയിലത്തോട്ടം മുതലാൡയേയും ഭാര്യയേയും വീട്ടിനുള്ളില്‍ തീയിട്ട് കൊന്ന കേസിലെ പ്രതികള്‍ മുതലാളിയുടേയും ഭാര്യയുടെയും ശരീര ഭാഗങ്ങള്‍ ഭക്ഷിച്ചതായും വെളിപ്പെടുത്തല്‍.

Ads By Google

അസമിലെ കുനാപത്തറിലാണ് തേയിലത്തോട്ടം മുതലാളിയായ ഭട്ടാചാര്യയേയും ഭാര്യയേയും തൊഴിലാളികള്‍ ബംഗ്ലാദേശില്‍ തീയിട്ട് കൊന്നത്. കുനാപത്തര്‍ ജില്ലയിലെ തിന്‍സുഖിയയില്‍ കഴിഞ്ഞയാഴ്ച്ചാണ് സംഭവം.

കേസില്‍ പ്രതികളായ അഞ്ച് പേരാണ് ഭട്ടാചാര്യയുടേയും ഭാര്യയുടെയും ശരീരഭാഗങ്ങള്‍ അറുത്തെടുത്ത് ഭക്ഷിച്ചത്. പിന്നീട് ഇവരില്‍ ചിലര്‍ ഛര്‍ദ്ദിച്ചതായും അറിയുന്നു. കേസില്‍ അറസ്റ്റിലായ കുമാര്‍ ധന്‍(32) എന്നയാളാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.

ഭട്ടാചാര്യയെയും ഭാര്യയേയും കൊന്ന ശേഷം ബംഗ്ലാവിന്റെ താക്കോല്‍ കാവല്‍ക്കാരനില്‍ നിന്ന് കൈവശപ്പെടുത്തി മൃതദേഹങ്ങള്‍ ഗാസൊലൈന്‍ ഉപയോഗിച്ച് കത്തിച്ചെന്നാണ് കേസ്.

തിങ്കളാഴ്ച്ച പോലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഭട്ടാചാര്യയുടെ തോട്ടത്തിലെ തൊഴിലാളിയായിരുന്ന കുമാര്‍ ധനിനെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

കേസില്‍ പ്രതികളായ പതിനഞ്ച് പേരെയും തിരിച്ചറിഞ്ഞതായി തിന്‍സുഖിയ ഡി.എസ്.പി പൃതിപാല്‍ സിങ് അറിയിച്ചു. കേസിലെ രണ്ട് പ്രതികള്‍ മാപ്പ് സാക്ഷികളാവാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും പോലീസ് അറിയിച്ചു.

പ്രതികളെ മുഴുവന്‍ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യുമെന്നും പൃതിപാല്‍ സിങ് അറിയിച്ചു.

Advertisement