എഡിറ്റര്‍
എഡിറ്റര്‍
നിയമസഭാ പ്രസംഗം ഫേസ്ബുക്കില്‍ ലൈവാക്കി; അസമില്‍ എം.എല്‍.എയ്ക്ക് സസ്‌പെന്‍ഷന്‍
എഡിറ്റര്‍
Monday 6th February 2017 4:04pm

ameenul-assam-mla


സസ്‌പെന്‍ഡ് ചെയ്ത ഉടന്‍ അമീനുലിനോട് സഭ വിട്ടു പോവാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. നിയമസഭാ എത്തിക്ക്‌സ് കമ്മിറ്റിയാണ് അമീനുലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചത്.


ദിസ്പൂര്‍:  നിയമസഭയില്‍ സംസാരിക്കുന്നത് ഫേസ്ബുക്കില്‍ ലൈവ് ടെലികാസ്റ്റിങ് നടത്തിയതിന് അസമില്‍ എ.ഐ.യു.ഡി.എഫ് എം.എല്‍.എ അമീനുല്‍ ഇസ്‌ലാമിന് സസ്‌പെന്‍ഷന്‍. മുന്ന് ദിവസത്തേക്ക് (ഫെബ്രുവരി 8 വരെ) സ്പീക്കര്‍ ഹിതേന്ദ്രനാഥ് ഗോസ്വാമിയാണ് അമീനുലിനെ സസ്‌പെന്‍ഡ് ചെയ്തത്.

സസ്‌പെന്‍ഡ് ചെയ്ത ഉടന്‍ അമീനുലിനോട് സഭ വിട്ടു പോവാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. നിയമസഭാ എത്തിക്ക്‌സ് കമ്മിറ്റിയാണ് അമീനുലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചത്.

തനിക്ക് തെറ്റുപറ്റിയതായും ശിക്ഷ അംഗീകരിക്കുന്നതായും സഭയ്ക്ക് പുറത്ത് അമീനുല്‍ പറഞ്ഞു. അതേ സമയം സഭയില്‍ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നതെന്നും എല്ലാ പ്രവര്‍ത്തികളും ജനങ്ങള്‍ കാണണമെന്നും അമീനുല്‍ പറഞ്ഞു.


Read more: ‘ഞങ്ങളുടെ പള്ളിയിലേക്ക് ഏവര്‍ക്കും സ്വാഗതം’ എന്ന് യു.കെയിലെ മുസ്‌ലീങ്ങള്‍: എല്ലാവിശ്വാസികളുമുള്‍പ്പെട്ട സമൂഹത്തെയാണ് ബ്രിട്ടന്‍ പിന്തുണയ്ക്കുന്നതെന്ന് ജെറമി കോര്‍ബിന്‍


അനധികൃത കുടിയേറ്റം സംബന്ധിച്ച വിഷയത്തില്‍ ചര്‍ച്ച നടക്കവെ വെള്ളിയാഴ്ചയാണ് അമീനുല്‍ സഭയിലെ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ ലൈവായി വിട്ടിരുന്നത്. സംഭവത്തില്‍ അമീനുല്‍ ഇസ്‌ലാം സ്പീക്കര്‍ക്ക് മാപ്പെഴുതി നല്‍കിയിരുന്നു.

പാര്‍ലമെന്റ് ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ലൈവായി പ്രദര്‍ശിപ്പിച്ച ആം ആദ്മി പാര്‍ട്ടി എം.പി ഭാഗവത് മന്നിന്റെ നടപടിയും നേരത്തെ വിവാദമായിരുന്നു.

Advertisement