ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന ട്വീറ്റ് ചെയ്തതിന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോടതിയുടെ അറസ്റ്റ് വാറണ്ട്. അസമിലെ കോടതിയാണ് കെജ്‌രിവാളിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.

മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് അസമിലെ ദിപു കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ജനുവരി 30-ന് ഹാജരാന്‍ ആവശ്യപ്പെട്ടിട്ടും കെജ്‌രിവാള്‍ വന്നില്ല.


Also Read: മീനാക്ഷിക്ക് കാവ്യയെ അമ്മയായി ഉള്‍ക്കൊള്ളാനാവില്ലെന്നറിയാം; അവളെ മകളാക്കാന്‍ കാവ്യക്കുമാകില്ല ; അവര്‍ നല്ല സുഹൃത്തുക്കളാണ്: ദിലീപ്


വാറണ്ടിനൊപ്പം 10,000 രൂപ കോടതിയില്‍ കെട്ടിവെയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. അടുത്ത മാസം 8-ആം തിയ്യതിയാണ് കേസ് കോടതി പരിഗണിക്കുക. അസമിലെ ബി.ജെ.പി നേതാവായ സൂര്യ റോഗ്ഭറാണ് കെജ്‌രിവാളിനെതിരെ മാനഷ്ടത്തിന് കേസ് നല്‍കിയത്.

നരേന്ദ്രമോദി 12-ആം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളുവെന്നും അദ്ദേഹത്തിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നുമായിരുന്നു കെജ്‌രിവാളിന്റെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യത അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.