Categories

ഹിന്ദു, മുസ്‌ലിം കുടിയേറ്റക്കാരെ വേര്‍തിരിക്കലാണ് എന്റെ പാര്‍ട്ടിയുടെ നയം: ബി.ജെ.പി നേതാവായ ആസാം മന്ത്രി

bjp


‘ആരാണ് നമ്മുടെ ശത്രുവെന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ആരാണ് ശത്രു. ഒന്ന് ഒന്നര ലക്ഷം ആളുകളാണോ അതോ 55 ലക്ഷം പേരോ? ആസാം സമുദായം പെരുവഴിയിലാണ്. നമുക്ക് 11 ജില്ലകളെ സംരക്ഷിക്കാനാവില്ല. നമ്മള്‍ ഇതേ നിലയില്‍ തുടരുകയാണെങ്കില്‍ ആറ് ജില്ലകള്‍ കൂടി 2021ലെ സെന്‍സസില്‍ പുറത്തുപോകും. 2031ല്‍ അതില്‍ കൂടുതല്‍ പോകും.


ഗുവാഹത്തി: ഹിന്ദു, മുസ്‌ലിം കുടിയേറ്റക്കാരെ വേര്‍തിരിക്കലാണ് തന്റെ പാര്‍ട്ടിയുടെ നയമെന്ന് ആസാം മന്ത്രിയും ബി.ജെ.പിയുടെ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലിയന്‍സിന്റെ കണ്‍വീനറുമായ ഹിമന്ത ബിസ്വ ശര്‍മ.

‘ആരാണ് നമ്മുടെ ശത്രുവെന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ആരാണ് ശത്രു. ഒന്ന് ഒന്നര ലക്ഷം ആളുകളാണോ അതോ 55 ലക്ഷം പേരോ? ആസാം സമുദായം പെരുവഴിയിലാണ്. നമുക്ക് 11 ജില്ലകളെ സംരക്ഷിക്കാനാവില്ല. നമ്മള്‍ ഇതേ നിലയില്‍ തുടരുകയാണെങ്കില്‍ ആറ് ജില്ലകള്‍ കൂടി 2021ലെ സെന്‍സസില്‍ പുറത്തുപോകും. 2031ല്‍ അതില്‍ കൂടുതല്‍ പോകും.’ എന്നായിരുന്നു സര്‍മ്മയുടെ പരാമര്‍ശം.

ആസാമിലെ ആകെ കുടിയേറ്റക്കാരുടെ എണ്ണം 55 ലക്ഷമാണെന്നാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നത്. അതേസമയം ഒന്ന് ഒന്നര ലക്ഷം എന്ന് ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. സര്‍മ്മ പരാമര്‍ശിച്ച ഈ പതിനൊന്ന് ജില്ലകളില്‍ ഒമ്പതു ജില്ലകള്‍ മുസ്‌ലിം ഭൂരിപക്ഷ മേഖലകളായി 2011ലെ സെന്‍സസില്‍ കണ്ടെത്തിയിരുന്നു. 2001ല്‍ ഇത് ആറായിരുന്നു.

ആസാമിലെ സിറ്റിസണ്‍ഷിപ്പ് ബില്ലുമായി ബന്ധുപ്പെട്ട് പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. ആസാമില്‍ ഹിന്ദുക്കള്‍, സിക്കുകാര്‍, ബുദ്ധിസ്റ്റുകള്‍, ജൈനമതസ്ഥര്‍, പാകിസ്ഥാനിലും ബംഗ്ലാദേശിലും നടപടികള്‍ നേരിടുന്ന സിക്കുകാരും പാര്‍സികളും രേഖകളൊന്നുമില്ലാതെ ഇന്ത്യയിലെത്തിയാല്‍ അവര്‍ക്ക് പൗരത്വം അനുവദിക്കണമെന്നാണ് സിറ്റിസണ്‍ഷിപ്പ് ഭേദഗതി ബില്‍ നിര്‍ദേശിക്കുന്നത്.

Tagged with: