എഡിറ്റര്‍
എഡിറ്റര്‍
ഫലസ്തീനിലെ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി തന്റെ നേട്ടം ഉപയോഗപ്പെടുത്തും: അസ്സാഫ്
എഡിറ്റര്‍
Thursday 28th November 2013 10:16am

asaf

ന്യൂയോര്‍ക്ക്: ഫലസ്തീനിലെ അഭയാര്‍ത്ഥികളെ അസാധ്യമായതൊന്നുമില്ലെന്ന് ബോധ്യപ്പെടുത്താന്‍ തന്റെ നേട്ടം ഉപയോഗപ്പെടുത്തുമെന്ന് ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ അറബ് ഐഡല്‍ ആലാപന മത്സരത്തില്‍ വിജയകിരീടം ചൂടിയ മുഹമ്മദ് അസ്സാഫ്.

ഫലസ്തീന്‍ ഐക്യദാര്‍ഡ്യവുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് യു.എന്നിന്റെ ഫലസ്തീന്‍ അഭയാര്‍ത്ഥികാര്യ അംബാസിഡര്‍ കൂടിയായ 24കാരനായ അസ്സഫ് ഇക്കാര്യം പറഞ്ഞത്. ഈ പദവിയില്‍ വരുന്ന പ്രഥമ അറബ് വംശജനാണ് അസ്സഫ്.

ഗസ്സ മുനമ്പിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വളര്‍ന്ന അസ്സഫ് ഫലസ്തീന്‍കാരായ 50 ലക്ഷം അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

എത്ര പ്രതിബന്ധ സാഹചര്യങ്ങളുണ്ടായാലും ജീവിതത്തില്‍ പ്രതീക്ഷ കൈവിടരുതെന്ന് തന്റെ സഹോദരങ്ങളെ ബോധ്യപ്പെടുത്തുമെന്നും അസ്സാഫ് കൂട്ടിച്ചേര്‍ത്തു.
ഗസ്സയിലെ ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ജനിച്ച അസ്സാഫ് കഴിഞ്ഞ ജൂണിലാണ് വിജയഗാഥ രചിച്ചത്.

Advertisement