Categories

ആസാറാം ബാപു പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കുറ്റപത്രം

asaram-bapu

ജോധ്പൂര്‍: ആത്മീയാചാര്യന്‍ ആസാറാം ബാപു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കുറ്റപത്രം. 71കാരനായ ആസാറാം ബാപു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബന്ധിച്ച് തന്റെ ആശ്രമത്തില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ആസാറാം ബാപുവിനൊപ്പം സഹായികളും കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്നാണ് 1300 പേജുകളുള്ള കുറ്റപത്രത്തിന്റെ കണ്ടെത്തല്‍. പെണ്‍കുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിലെ അറ്റന്‍ഡര്‍മാരും വാര്‍ഡനുമാണ് കേസിലെ മറ്റ് പ്രതികള്‍.

ആസാറാം ബാപുവിന്റെ ആരാധകരായിരുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആറ് വര്‍ഷം മുമ്പാണ് കുട്ടിയെ ആശ്രമത്തിന്റെ സ്‌കൂളില്‍ ചേര്‍ത്തത്.

ആശ്രമത്തേിനോടനുബന്ധിച്ചാണ് സ്‌കൂള്‍ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടിയുടെ ദേഹത്ത് ബാധ കറിയെന്നും അത് ബാപുവിനെ കൊണ്ട് മാത്രമേ ഒഴിപ്പിക്കാനാവൂ എന്നും മാതാപിതാക്കളെ വിശ്വസിപ്പിച്ചതിന് ശേഷമാണ് പീഡനം നടത്തിയത്.

പിന്നീട് പെണ്‍കുട്ടി മാതാപിതാക്കളോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. പോലീസില്‍ ഇവര്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആസാറാം ബാപുവിന്റെ കൂട്ടാളികളില്‍ നിന്ന് ഭീഷണിയുണ്ടായെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു.

Tagged with: |