Categories

അശോക് ചവാന്‍ രാജി സന്നദ്ധത അറിയിച്ചു

ആദര്‍ശ് ഹൗസിംങ് സൊസൈറ്റി അഴിമതിയില്‍ ആരോപിതനായ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ രാജിസന്നദ്ധത അറിയിച്ചു. സോണിയാഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് രാജിതീരുമാനമുണ്ടായത്.

സോണിയാഗാന്ധിക്ക് രാജിക്കത്ത് സമര്‍പ്പിച്ചതായി ചവാന്‍ അറിയിച്ചു.സോണിയാഗാന്ധിയെ എല്ലാവിവരങ്ങളും അറിയിച്ചിട്ടുണ്ടെന്നും ചവാന്‍ പറഞ്ഞു

കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചവരുടെ വിധവകള്‍ക്കായി മഹാരാഷ്ട്രയിലെ കൊളാമ്പിയില്‍ സൈന്യത്തിന്റെ സ്ഥലത്ത് നിര്‍മിച്ച ഹൗസിംഗ് സൊസൈറ്റി ഫഌറ്റുകളാണ് ചവാന്‍ ബന്ധുക്കള്‍ക്ക് നല്‍കിയത്. സൈന്യം ഈ സ്ഥലത്ത് ആറ് നില കെട്ടിടം പണിയാനിരിക്കെയാണ് സ്ഥലം ഹൗസിംഗ് സൊസൈറ്റിക്ക് നല്‍കിയത്. ഇവിടെയാണ് 31 നിലയുള്ള ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി നിര്‍മിച്ചത്.

2002 ല്‍ റവന്യൂ മന്ത്രിയായിരിക്കെ, സൈന്യവുമായി ബന്ധമില്ലാത്ത ചവാന്‍ ഫഌറ്റ് തന്റെ ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും അനുവദിക്കണമെന്നാവശ്യപ്പെട്ട് അയച്ച കത്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.