ഇപ്പോ: അസ്ലാന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ആവേശകരമായഇന്ത്യ മല്‍സരത്തില്‍ പാക്കിസ്ഥാനോട് തോറ്റു. ഒന്നിനെതിരേ മൂന്ന് ഗോളിനാണ് ഇന്ത്യ പരമ്പരാഗത വൈരികളോട് അടിയറവ് പറഞ്ഞത്.

ആദ്യപകുതിയില്‍ ഒരുഗോളിന് ഇന്ത്യ മുന്നിട്ട് നിന്നിരുന്നു. രൂപീന്ദര്‍ പാലായിരുന്നു ഇന്ത്യക്കായി ഗോള്‍ നേടിയത്. എന്നാല്‍ ഇന്ത്യയുടെ കളി അവിടെ തീര്‍ന്നു. തുടര്‍ന്ന് പാക്കിസ്ഥാന്‍ മാത്രമായിരുന്നു ചിത്രത്തില്‍.

മുഹമ്മദ് സുബൈര്‍, മുഹമ്മദ് ഇമ്രാന്‍, സുഹൈല്‍ അബ്ബാസ് എന്നിവര്‍ പാക്കിസ്ഥാനായി ഗോള്‍ നേടി. കളി അവസാനിക്കേ സമനിലഗോള്‍ നേടാനായി ഇന്ത്യ ആക്രമിച്ചുകളിച്ചെങ്കിലും പാക് പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. മറ്റ് മല്‍സരങ്ങളില്‍ ആസ്‌ട്രേലിയ ദക്ഷിണകൊറിയയെ 4-2നും ന്യൂസിലാന്‍ഡ് മലേഷ്യയെ 3-2നും തോല്‍പ്പിച്ചു.