ന്യൂദല്‍ഹി: തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ അസ്ലാന്‍ഷാ ഹോക്കി പോരാട്ടത്തിനിറങ്ങും. പരിക്കും പ്രമുഖ താരങ്ങളുടെ അഭാവവും ടീമിന് ഇത്തവണ കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

പരിക്കേറ്റ മുന്‍ ക്യാപ്റ്റന്‍ രാജ്പാല്‍ സിംഗ്, തുഷാര്‍ ഖണ്ഡേക്കാര്‍ എന്നിവര്‍ ടീമിനൊപ്പമില്ലാത്തത് പ്രകടനത്തെ ബാധിക്കാനിടയുണ്ട്്. സന്ദീപ് സിംഗ്, സര്‍ദാര സിംഗ് എന്നിവരെ ടീമിലെടുക്കാത്തതിനെ ചൊല്ലിയും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

2009ലായിരുന്നു ഇന്ത്യ ആദ്യമായി കിരീടം നേടിയത്. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ദക്ഷിണകൊറിയക്കൊപ്പം സംയുക്ത വിജയികളായി ഇന്ത്യയെ പ്രഖ്യാപിക്കുകയായിരുന്നു. ഏഴുരാഷ്ട്രങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.