ലക്‌നൗ: നിയമങ്ങള്‍ ശരിയായി പാലിക്കപ്പെടാത്തതുകൊണ്ടെന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിനു രസകരമായ മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതേ ചോദ്യം നിങ്ങള്‍ മോദിയോടും ആദിത്യനാഥിനോടും ചോദിക്കണമെ്ന്നായിരുന്നു രാഹുലിന്റെ മറുപടി.

തന്റെ നിയോജകമണ്ഡലമായ അമേത്തിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടയിലാണ് വിദ്യാര്‍ഥികളുന്നയിച്ച ചോദ്യങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി ഇങ്ങനെ മറുപടി പറഞ്ഞത്.

‘സര്‍ക്കാര്‍ നിരവധി നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടല്ലോ.? എന്നാല്‍ അവയൊന്നും എന്തുകൊണ്ടാണ് ഗ്രാമങ്ങളില്‍ ശരിയായ രീതിയില്‍ നടപ്പില്‍ വരുത്താത്തത്’ എന്നായിരുന്നു വിദ്യാര്‍ഥികളുടെ ഒരു ചോദ്യം.


Also Read:  ‘ജനകീയ ഹര്‍ത്താല്‍’ സംഘപരിവാറിന്റെ സൈബര്‍ വിംഗ് ആസൂത്രണം ചെയ്തതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ലക്ഷ്യം വര്‍ഗീയ കലാപം: ചന്ദ്രിക പത്രം


‘ഈ ചോദ്യം നിങ്ങള്‍ മോദിജിയോട് ചോദിക്കൂ. ഇത് എന്റെ സര്‍ക്കാരല്ല. കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ നിങ്ങള്‍ ഈ ചോദ്യം എന്നോടു ചോദിക്കൂ’- രാഹുല്‍ പറഞ്ഞു.

അമേഠിയിലെ വൈദ്യുതി പ്രശ്നം ഒരു വിദ്യാര്‍ഥി ചൂണ്ടിക്കാട്ടിയപ്പോള്‍. ‘യോഗി സര്‍ക്കാരാണ് അമേഠി ഭരിക്കുന്നതെന്നും താന്‍ അമേഠിയിലെ എംപിയാണെന്നുമായിരുന്നു രാഹുലിന്റെ മറുപടി.


Also Read:  രാജ്യത്ത് കടുത്ത നോട്ട് ക്ഷാമം; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എ.ടി.എമ്മുകള്‍ കാലി; മുന്നറിയിപ്പ് കേന്ദ്രം അവഗണിച്ചെന്ന് റിപ്പോര്‍ട്ട്


‘എന്റെ ജോലി ലോക്സഭയില്‍ നിയമനിര്‍മാണമാണ്. ഉത്തര്‍പ്രദേശ് ഭരിക്കുകയെന്നത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജോലിയാണ്. എന്നാല്‍ അദ്ദേഹത്തിന് മറ്റു പല കാര്യങ്ങളും ചെയ്യുന്നതിനാണ് തിരക്ക്’- വൈദ്യുതി, വെള്ളം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ യോഗി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും വിദ്വേഷ പ്രചരണം മാത്രമാണ് അവരുടെ പണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തയ്യാറാവാത്ത യു.പി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. മുതലാളിമാര്‍ക്ക് 2.5 ലക്ഷം കോടിയുടെ വായ്പകള്‍ എഴുതിത്തള്ളിയ മോദി സര്‍ക്കാര്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

WATCH THIS READ: