ആരും ശ്രദ്ധിക്കാതിരുന്ന വിദ്യാബാലെന ദേശീയ അവാര്‍ഡ് ജേതാവാക്കിയ ചരിത്രമുണ്ട് ഐറ്റം ഡാന്‍സിനും ഐറ്റം ഡാന്‍സര്‍ക്കും. എന്നിട്ടും ഐറ്റം നമ്പര്‍ വില കുറഞ്ഞ ഏര്‍പ്പെടാണെന്നാണ് അസിന്റെ കണ്ടുപിടുത്തം.

ബോളീവുഡിലെ മുഴുവന്‍ താര റാണിമാരും ഐറ്റം ചെയ്യാന്‍ കാത്തുനില്‍ക്കുമ്പോള്‍ അതിന് തന്നെ കിട്ടില്ലെന്നാണ് അസിന്റെ നിലപാട്. ഐറ്റം നമ്പര്‍ എന്ന വാക്ക് തന്നെ വിലകുറച്ച് കാണുന്ന ഒന്നാണെന്നാണെന്നും ഐറ്റം നമ്പര്‍ ഉണ്ടെങ്കിലേ സിനിമ പൂര്‍ണ്ണമാകൂ എന്ന അഭിപ്രായം തനിക്കില്ലെന്നുമാണ് അസിന്‍ പറയുന്നത്.

ഐറ്റം ചെയ്യണമെന്നാവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് പറഞ്ഞ അസിന്‍ സിനിമ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ളതായിരിക്കണമെന്നും അല്ലാതെ വിമര്‍ശകരുടെ തൃപ്തിക്ക് വേണ്ടിയുള്ളതാവരുതെന്നും പറയുന്നു.

ഇതൊക്കെ കേള്‍ക്കുമ്പോള്‍ അസിന്‍ ചെയ്ത എല്ലാ വേഷങ്ങളും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയിട്ടുണ്ടോയെന്നും പ്രേക്ഷകരുടെ തൃപ്തിക്കു വേണ്ടി ഒരു ഐറ്റം ഡാന്‍സ് ആയാലെന്താ എന്നും തിരിച്ചുചോദിക്കാന്‍ ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ അതു വെറും തോന്നല്‍ മാത്രമാണെന്നാണ് പറയാനുള്ളത്.