സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യന്‍ താരറാണി അസിന്‍ സിനിമയില്‍ അരങ്ങേറിയത്. ചിത്രത്തിലെ കഥാപാത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അസിനെ തേടി കോളിവുഡില്‍ നിന്നും അവസരങ്ങളെത്തി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ കോളിവുഡില്‍ നമ്പര്‍ വണ്‍ നായികയെന്ന് പേരെടുത്ത നടിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയും വിട്ട് ബോളിവുഡില്‍ ചേക്കേറിയ അസിന് മലയാളത്തോട് യാതൊരു പരിഭവവുമില്ല.

തെന്നിന്ത്യന്‍ സിനിമയില്‍ പലപ്രമുഖതാരങ്ങള്‍ക്കൊപ്പവും വേഷമിട്ട അസിന് മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കാന്‍ വലിയ മോഹമാണ്.അസിന്‍ തന്നെയാണ് ഈ ആഗ്രഹം വെളിപ്പെടുത്തിയത്.

മലയാളത്തില്‍ നിന്നും ധാരാളം ഓഫറുകള്‍ തേടെയെത്തുന്നുണ്ട്.  എന്നാല്‍ ബോളിവുഡില്‍ കരാറായ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ മാത്രമാണ് പല അവസരങ്ങളും വേണ്ടെന്ന് വച്ചത്. ഇനി അവസരങ്ങള്‍ വന്നാല്‍ ചെയ്യാന്‍ താന്‍ തയ്യാറാണെന്നും നടി വ്യക്തമാക്കി.

യുവതാരങ്ങളായ പൃഥ്വിരാജ്, കുഞ്ചാക്കോബോബന്‍ എന്നിവരുമായി തനിക്ക് വളരെ അടുത്ത സൗഹൃദമാണുള്ളതെന്നും അസിന്‍ പറഞ്ഞു.

Malayalam news

Kerala news in English