എഡിറ്റര്‍
എഡിറ്റര്‍
തിരക്കുകളില്‍ നിന്നും അസിന്‍ യൂറോപ്പിലേക്ക്….
എഡിറ്റര്‍
Monday 24th September 2012 2:20pm

ഹൗസ് ഫുള്‍, ബോല്‍ ബച്ചന്‍ എന്നീ സിനിമകള്‍ക്കുശേഷം അസിന്‍ തന്റെ തിരക്കുകള്‍ക്ക് അല്‍പം വിശ്രമം നല്‍കി ഒരു യാത്രയ്‌ക്കൊരുങ്ങുന്നു. വിശ്രമത്തിനായി അസിന്‍ തിരഞ്ഞെടുത്തത് യൂറോപ്പാണ്. ബാങ്കോങും തായ്‌ലന്റും സന്ദര്‍ശിക്കുമെന്നായിരുന്നു അസിന്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ യൂറോപ്പ് യാത്ര പെട്ടെന്ന് തീരുമാനിക്കുകയായിരുന്നു.

Ads By Google

ഹൗസ് ഫുള്ളില്‍ നിന്നും ബോല്‍ ബച്ചനിലേക്കും തിരിച്ചുമുള്ള തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ തന്റേതായ കുറച്ചു സമയത്തിനായാണ് അസിന്‍ പെട്ടെന്നൊരു യാത്രയ്‌ക്കൊരുങ്ങുന്നതെന്ന് ചില വൃത്തങ്ങള്‍ പറയുന്നു. നീണ്ട കാലുകളുള്ള ഈ സുന്ദരി തന്റെ തിരക്കുകളുമായി ഓടുകയായിരുന്നു ഇത്രകാലവും. ഇനി അവര്‍ക്കൊരു വിശ്രമം ആവശ്യമാണ്. വളരെക്കാലത്തെ അഭിനയജീവിതത്തിനിടയില്‍ ആദ്യമായാണ് അസിന്‍ ഒരു വിശ്രമം എടുക്കുന്നത്.

ഈ യാത്രയ്ക്ക് ശേഷമായിരിക്കും കില്ലാഡി786 എന്ന പുതിയ സിനിമ  തുടങ്ങുന്നത്. ബാങ്കോങും തായ്‌ലാന്റും സന്ദര്‍ശിക്കുന്നതിന് പിന്നീട് സമയം കണ്ടെത്തുമെന്നും അസിന്‍ പറഞ്ഞു.

മലയാളത്തിലൂടെ വന്ന അസിനിന് ഒരു ബ്രയ്ക്ക് നല്‍കിയത് തമിഴ് സിനിമാലോകമാണ്. തമിഴിലെ ഗജനി ഈ അഭിനേത്രിയുടെ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. ഈ സിനിമ അസിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തു. എന്നാല്‍ അതിനുശേഷം അസിന്‍ അഭിനയിച്ച സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും ആ താരം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

Advertisement