Categories

അസിനുവേണ്ടി ഞാന്‍ റെഡി പക്ഷേ…

സല്‍മാന്‍ഖാന്‍ ബോളിവുഡില്‍ കത്തിനില്‍ക്കുകയാണിപ്പോള്‍. 2010ല്‍ ദബാംങിന്റെ തകര്‍പ്പന്‍ വിജയം സല്ലുവിന്റെ വന്‍നേട്ടങ്ങളിലൊന്നായിരുന്നു. ഇപ്പോഴിതാ ബോളിവുഡില്‍ സൂപ്പര്‍ഹിറ്റാവുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു ചിത്രത്തിന്റെ തിരക്കിലാണ് സല്ലു.

റെഡി എന്ന പുതിയ ചിത്രത്തിന്റെ റിലീസിങ്ങുമായി ബന്ധപ്പെട്ട് ദുബൈയിലെത്തിയ സല്ലു ചിത്രത്തിലെ നായിക അസിനൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍

ദബാംങിന്റെ വന്‍ വിജയത്തിനുശേഷം റെഡിയിലൂടെ നിങ്ങള്‍ വീണ്ടുമെത്തുകയാണ്. എന്താണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് നല്‍കാനുദ്ദേശിക്കുന്നത്?

ദബാംങിന്റെ വിജയത്തിനുശേഷം പുറത്തിറങ്ങുന്ന ചിത്രമെന്ന നിലയില്‍ ഇത് പരാജയപ്പെടരുതെന്ന വലിയ ആഗ്രഹം ഞങ്ങള്‍ക്കുണ്ട്. ഈ ചിത്രത്തിനുവേണ്ടി വളരെ കഠിനമായി ഞങ്ങള്‍ പരിശ്രമിച്ചിട്ടുണ്ട്. ഞാന്‍ പ്രതീക്ഷിക്കുന്നത് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈ ചിത്രം ഇഷ്ടപ്പെടുമെന്നാണ്. ഇത് കുടുംബത്തോടൊപ്പം കാണാന്‍ പറ്റുന്ന കോമഡി ചിത്രമാണ്. മൂന്ന് കുടുംബങ്ങളെ ചുറ്റിപറ്റിയാണ് ഈ ചിത്രം മുന്നോട്ടുപോകുന്നത്.

അസിന്റെ പ്രകടനത്തെ എങ്ങിനെയാണ് വിലയിരുത്തുന്നത്?

അസിന്റെ പ്രകടനം വളരെ മോശമാണ് ( കണ്ണു ചിമ്മുന്നു). അതുകൊണ്ടാണ് ചിത്രത്തിലേക്ക് ഞങ്ങള്‍ അവരെ എടുത്തത്. ഗജനിയിലും ലണ്ടന്‍ ഡ്രിംസിലും ചെയ്തതുപോലെ വളരെ മോശം പ്രകടനമാണ് ഈ പെണ്‍കുട്ടി ഈ ചിത്രത്തിലും കാഴ്ചവച്ചത്. അതിനേക്കാള്‍ മോശമായി അഭിനയിക്കണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. അത് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും.

തോട്ടുങ്ങല്‍ എന്ന അവളുടെ പേര് എനിക്ക് ഇഷ്ടമാണ്.

നിങ്ങളുടെ ഡ്രീം ഗേള്‍ ആരെപ്പോലെയാവണം?

അസിനെപ്പോലെ

കാമിനി ഖുണ്ടറിലെ പെണ്‍കുട്ടിയെ പോലുള്ള ഒരു കുട്ടിയാണ് എന്റെ മനസിലുള്ളത്. എന്നാല്‍ ഇന്ന് ഇതുപോലുള്ള പെണ്‍കുട്ടികളെ കാണാന്‍ കഴിയില്ല. ഉള്ളവരെല്ലാം നേരത്തെ തന്നെ വിവാഹിതരായി.

അസിനുവേണ്ടി ഞാന്‍ റെഡിയാണ്. പക്ഷേ അസിന്‍ എനിക്ക് വേണ്ടി റെഡിയല്ല.

റെഡി എസ്.ആര്‍.കെയെ കാണിക്കുമോ?

അസിനും ഭുഷാനും ചിത്രം അവരെ കാണിക്കും. അസിന്‍ അമീറിനോടൊപ്പവും എന്നോടൊപ്പവും ജോലി ചെയ്തിട്ടുണ്ട്. അവള്‍ ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചിട്ടുണ്ട്. ചിത്രം ഷാരൂഖിനെ കാണിച്ച് തനിക്കെന്തെങ്കിലും തെറ്റ് പറ്റിയോ എന്നറിയാന്‍ അസിന് താല്‍പര്യമുണ്ട്. അതിനാല്‍ അവളാണ് എന്നോട് ഈ ആഗ്രഹം പറഞ്ഞത്.

ഒരു ഹീറോ ആവാന്‍ സന്തോഷമുണ്ടെന്നും സൂപ്പര്‍ ഹീറോ ആവുന്നതില്‍ താല്‍പര്യമില്ലെന്നും ഒരു ഇന്റര്‍വ്യൂയില്‍ നിങ്ങള്‍ പറഞ്ഞിരുന്നു. രാ വണിലെ ഷാരൂഖിന്റെ റോള്‍ മനസില്‍ വച്ചാണോ ഇങ്ങനെ പറഞ്ഞത്?

അല്ല. ഷാരൂഖിന് ഞാന്‍ എല്ലാ ആശംസകളും നേരുന്നു. എക്കാലത്തേയും ഹിറ്റുകളിലൊന്നാവണം ഈ ചിത്രം എന്നാണ് ഞാനാഗ്രഹിക്കുന്നത്.

റെഡിയുടെ ചിത്രീകരണത്തിന് ശ്രീലങ്ക തിരഞ്ഞെടുക്കാന്‍ കാരണമെന്താണ്?
ഐ.ഐ.എഫ്.ഐയ്ക്കുവേണ്ടി ഞാന്‍ ശ്രീലങ്കയില്‍ പോയിരുന്നു. ആ സ്ഥലം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അതിനാലാണ് ചിത്രീകരണത്തിന് ശ്രീലങ്ക മതി എന്ന നിര്‍ദേശം ഞാന്‍ മുന്നോട്ടുവച്ചത്.

One Response to “അസിനുവേണ്ടി ഞാന്‍ റെഡി പക്ഷേ…”

  1. Stormchaser

    സല്ലു ഭായ് 40 – 45 വയസായില്ലേ ഇന്നി കല്യാണം വേന്നോ. അല്ല ഞാന്‍ പറഞ്ഞെന്നു മാത്രം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.