കോളിവുഡില്‍ നിന്നും ബോളിവുഡിലെത്തി വിജയങ്ങള്‍ കൊയ്യുന്ന അസിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ പാപ്പരാസികളുടെ പോക്ക്. താരം പുതിയ ചിത്രങ്ങളൊന്നും സ്വീകരിക്കാത്തതിന്റെ കാരണം അന്വേഷിക്കുന്ന തിരക്കിലായിരുന്നു ഇത്രയും കാലം അവര്‍.

Ads By Google

അതിന് ഉത്തരവും അവര്‍ കണ്ടെത്തി. അസിന്‍ പ്രണയത്തിലാണ്. പ്രണയത്തിലാണെന്ന് മാത്രമല്ല വിവാഹവും ഉടന്‍ ഉണ്ടാകുമെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

അമേരിക്കന്‍ പൗരനായ ഒരാളുമായി അസിന്‍ കടുത്ത പ്രണയത്തിലാണെന്നും അധികം വൈകാതെ ഇരുവരും വിവാഹിതരാകാന്‍ പോവുകയാണെന്നുമാണ് വരുന്ന വാര്‍ത്തകള്‍.

കാമുകനെ കാണാനായി കഴിഞ്ഞ കുറേ മാസങ്ങളായി അസിന്‍ നിരവധി തവണ അമേരിക്കന്‍ യാത്രകള്‍ നടത്തിക്കഴിഞ്ഞുവത്രേ. എന്നാല്‍ ഈ വിവാദങ്ങളോടൊന്നും പ്രതികരിക്കാന്‍ അസിന്‍ ഇതുവരെ തയ്യാറായിട്ടില്ല.

പുതിയ ഓഫറുകളൊന്നും ഏറ്റെടുക്കാതെ നേരത്തേ കമ്മിറ്റ് ചെയ്യപ്പെട്ട ചിത്രങ്ങള്‍ അഭിനയിച്ചു പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് അസിനെന്നും അധികം വൈകാതെ വിവാഹിതയാകാന്‍ പോകുന്നതിന്റെ മുന്നൊരുക്കമാണത്രെ ഇതെന്നുമാണ് പാപ്പരാസികള്‍ പറയുന്നത്.

സല്‍മാന്‍ഖാനുമായി അസിന്‍ പ്രണയത്തിലാണെന്ന വാര്‍ത്ത വന്നതോടെ താന്‍ സിനിമയിലുള്ള ആരെയും വിവാഹം കഴിക്കില്ലെന്ന് അസിന്‍ വെളിപ്പെടുത്തിയിരുന്നു. അതിന് ശേഷം ഗോസിപ്പുകള്‍ അല്പ്പമൊന്ന് കെട്ടടങ്ങിയിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും അസിനില്‍ തന്നെ എത്തിനില്‍ക്കുകയാണ് വിവാഹ, പ്രണയ കഥകള്‍.