എഡിറ്റര്‍
എഡിറ്റര്‍
ഗജിനിയെക്കാള്‍ മികച്ച വേഷത്തിനായി കാത്തിരിക്കുന്നു: അസിന്‍
എഡിറ്റര്‍
Tuesday 11th September 2012 12:23pm

ന്യൂദല്‍ഹി: ബോളിവുഡിലേക്കുള്ള അസിന്റെ രംഗപ്രവേശനം ഏറെ കൊട്ടിഘോഷിക്കപ്പെട്ടിരുന്നെങ്കിലും  ആദ്യ സിനിമയായ ഗജിനിക്ക് ശേഷം ശ്രദ്ധേയമായ വേഷമൊന്നും ഈ ഇരുപത്തിയാറുകാരിക്ക് ബോളിവുഡില്‍ ലഭിച്ചിരുന്നില്ല.

തമിഴില്‍ സൂപ്പര്‍ഹിറ്റായ ഗജിനി ഹിന്ദിയില്‍ പുനര്‍ജനിച്ചപ്പോഴും നായികയായി അസിന്‍ തന്നെയായിരുന്നു എത്തിയിരുന്നത്. അമീര്‍ഖാന്റെ നായികയായി അസിന്‍ തകര്‍ത്തഭിനയിക്കുകയും ചെയ്തു. ആ വര്‍ഷത്തെ മികച്ച പുതുമുഖ താരത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡും അസിനായിരുന്നു.

Ads By Google

ഗജിനിക്ക് ശേഷം അസിന്‍ അഭിനയിച്ച റെഡി, ഹൗസ്ഫുള്‍, ബോല്‍ ബച്ചന്‍ എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഹിറ്റുകളായിരുന്നെങ്കിലും അസിന്റെ കഥാപാത്രത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നത് സത്യമാണ്.

ഈ കാര്യം അസിനും മനസ്സിലായിട്ടുണ്ടെന്നാണ് തോന്നുന്നത്. ഗജിനിയേക്കാള്‍ മികച്ച വേഷത്തിനായുള്ള കാത്തിരിപ്പിലാണ് താനെന്നാണ് അസിന്‍ ഇപ്പോള്‍ പറയുന്നത്. സാമ്പത്തികമായി വിജയിക്കുന്നതും വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രവുമുള്ള സിനിമകള്‍ ചെയ്യാനാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നാണ് അസിന്‍ പറയുന്നത്.

വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ അസിന് ലഭിക്കുമോ അതോ നായകന്റെ തണലില്‍ നില്‍ക്കുന്ന നായികയാവാനാണോ അസിന്റെ വിധിയെന്ന്‌ കാത്തിരുന്ന് കാണാം.

Advertisement