എഡിറ്റര്‍
എഡിറ്റര്‍
അസിന് വിവാഹം..?
എഡിറ്റര്‍
Tuesday 26th November 2013 5:57pm

asin

മലയാളി നായികമാരും ഗോസിപ്പുകളില്‍ അത്ര പുറകിലൊന്നുമല്ല. ഏറ്റവും പുതിയ വാര്‍ത്ത സൗത്ത് ഇന്ത്യന്‍ നായിക അസിന്റെ വിവാഹത്തെക്കുറിച്ചാണ്.

ഒരു എന്‍.ആര്‍.ഐ യുമായി അസിന്‍ പ്രണയത്തിലാണെന്നും അധികം താമസിയാതെ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്നുമാണ് വാര്‍ത്ത.

എന്നാല്‍ ഈ വാര്‍ത്തയെ പൂര്‍ണ്ണമായും നിഷേധിച്ചിരിക്കുകയാണ് താരം. ഭാവിയെക്കുറിച്ച് അത്തരം പദ്ധതികള്‍ ഒന്നും ഇപ്പോഴില്ലെന്നാണ് അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അസിന്‍ വ്യക്തമാക്കിയത്.

‘ ഈ റിപ്പോര്‍ട്ടുകളെല്ലാം അടിസ്ഥാന രഹിതമാണ്. അങ്ങനെ എന്തെങ്കിലും തീരുമാനിച്ചാല്‍ ഞാന്‍ നിങ്ങളെ തീര്‍ച്ചയായും അറിയിക്കും.’ അസിന്‍ പറഞ്ഞു.

മലയാളത്തില്‍ ഉപനായികാ വേഷത്തില്‍ അഭിനയ രംഗത്ത് ഹരിശ്രീ കുറിച്ച് തമിഴ്, ഹിന്ദി അടക്കമുള്ള പ്രേഷകരുടെ മനം കവര്‍ന്ന അസിന്റെ വിവാഹ വാര്‍ത്ത ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

Advertisement