അമീര്‍ ഖാന്റെ നായികയായി ബോളിവുജില്‍ അരങ്ങേറ്റം കുറിച്ച അസിന്‍ ബോളിവുഡില്‍ മറ്റൊരു നേട്ടം കൂടി കൈവരിക്കാനൊരുങ്ങുന്നു. അസിന്റെ നായകായെത്തുന്നതാവട്ടെ സാക്ഷാല്‍ കിങ് ഖാന്‍ ഷാരൂഖും.

ബ്രാഹ്മണയുവതിയായാണ് അസിന്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഷാരൂഖാവട്ടെ പഞ്ചാബിയുടെ വേഷത്തിലും.

Subscribe Us:

ഈ ചിത്രത്തില്‍ നായികയാവാന്‍ ബോളിവുഡിലെ മുന്‍നിര നായികമാരായ പ്രയങ്ക ചോപ്ര, കത്രീനാ കൈഫ്, ദീപികാ പദുക്കോണ്‍ എന്നിവരാണ് രംഗത്തുണ്ടായിരുന്നത്. ഇവരെയൊക്കെ പിന്തള്ളിയാണ് അസിന്‍ നായികാ പദവി സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

കമലഹാസന്റെ ദശാവതാരത്തില്‍ ബ്രാഹ്മണ പെണ്‍കുട്ടിയുടെ വേഷത്തില്‍ അസിന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാണ് ചിത്രത്തില്‍ അസിന്റെ എന്‍ട്രി എളുപ്പമാക്കിയത്. കത്രീനാ കൈഫ് അവസാനവട്ടം വരെ ഈ വേഷത്തിനായി ശ്രമം നടത്തിയിരുന്നു.

വിശാല്‍ ഭരദ്വാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരൂഖിന്റെ കൂടി നായികയാവുന്നതോടുകൂടി ഹിന്ദിയിലെ ഖാന്‍ ത്രയങ്ങളുടെ ജോഡിയാവാന്‍ അസിന് കഴിഞ്ഞു.

‘ഗജനി’യില്‍ അമീറിന്റെ നായികയായി അരങ്ങേറ്റം കുറിച്ച അസിന്‍ തുടര്‍ന്ന് അഭിനയിച്ചത് സല്‍മാന്റെ നായികയായി രണ്ടു ചിത്രങ്ങളിലായിരുന്നു. ‘ലണ്ടന്‍ ഡ്രീംസും’, ‘റെഡി’യും.