ന്യൂദല്‍ഹി: മെക്കാ മസ്ജിദ് സ്‌ഫോടനകേസിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന സ്വാമി അസീമാനന്ദിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഹരിദ്വാറില്‍ നിന്ന് വെള്ളിയാഴ്ചയാണ് ഇയാളെ പിടികൂടിയത്. രാജസ്ഥാന്‍ തീവ്രവാദ വിരുദ്ധ സേനയും കേസില്‍ അസീമാനന്ദിനെ തെരയുകയായിരുന്നു.

കേസില്‍ പ്രതികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും നിരീക്ഷണത്തിലായതിനാല്‍ അസീമാനന്ദ ഒളിവില്‍പ്പോവുകയായിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഇയാള്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ സ്വന്തക്കാരനാണ്. കൊല്‍ക്കത്ത സ്വദേശിയായ അസീമാനന്ദ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.