എഡിറ്റര്‍
എഡിറ്റര്‍
ആസിഫ് അലിയുടെ മണവാട്ടിയായി ഇനി സമ
എഡിറ്റര്‍
Sunday 26th May 2013 2:52pm

asifali--sama

കണ്ണൂര്‍: യുവ നടന്‍ ആസിഫ് അലി വിവാഹിതനായി. കണ്ണൂര്‍  താനെ സ്വദേശി എ.കെ.ടി ആസാദിന്റെയും മുംതാസിന്റെയും മകളായ സമ യെയാണ്  ആസിഫ് അലി മിന്നു ചാര്‍ത്തിയത്.

ഇന്ന് രാവിലെ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ആസിഫ് അലിയുടേയും സമയുടേയും വിവാഹം നടന്നത്.

Ads By Google

മലയാള ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായി കൊ ണ്ടിരിക്കുന്ന ആസിഫ് അലി തൊടുപുഴ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. ഷൗക്കത്തലിയുടെയും മോളിയുടെയും മകനാണ്.

ഇപ്പോള്‍ കോഴിക്കോട് പ്രോവിഡന്‍സ് വിമന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനിയാണ് സമ.

ഇന്ന് വൈകീട്ട് തൊടുപുഴ മാടപ്പറമ്പിലെ റിസോര്‍ട്ടില്‍ വെച്ചാണ്  വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുള്ളത്. കുടുബ ബന്ധുക്കളും, അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.  ചലച്ചിത്ര രംഗത്തുള്ള പ്രമുഖര്‍ക്കും, സുഹൃത്തുക്കള്‍ക്കുമുള്ള വിവാഹ സല്‍ക്കാരം  ജൂണ്‍ ഒന്നിന് നെടുമ്പാശ്ശേരി സിയാല്‍ ഓഡിറ്റോറിയത്തില്‍ വെച്ച്  നടത്തും.

ശ്യാമപ്രസാദിന്റെ ഋതു എന്ന സിനിമയിലെ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത് കൊണ്ടാണ്  ആസിഫ് അലി മലയാള ചലച്ചിത്ര ലോകത്ത് സജീവമാകുന്നത്. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ  മുന്‍നിര താരങ്ങള്‍ക്കൊപ്പവും, നായക വേഷത്തില്‍ അഭിനയിക്കാനുള്ള അവസരവും ആസിഫ് അലിയെ തേടിയെത്തി.

Advertisement