മലയാള സിനിമയിലെ പരീക്ഷണം പ്രമേയത്തില്‍ മാത്രമല്ല പേരിലും ഉണ്ടെന്നാണ് തോന്നുന്നത്. ഇപ്പോഴിങ്ങുന്ന മലയാള സിനിമാ പേരുകള്‍ സൂചിപ്പിക്കുന്നത് അങ്ങനെയാണ്. ആസിഫ് അലി നായകനാകുന്ന പുതിയ സിനിമയുടെ പേരാണ് ഏറെ രസകരം. ‘കിളി പോയി’!

നവാഗതനായ വിനയ് ഗോവിന്ദാണ് കിളി പോയി സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയെ കൂടാതെ റഹ്മാന്‍, ബാബു ആന്റണി, അജു വര്‍ഗ്ഗീസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Ads By Google

പ്രമുഖ സംവിധായകന്‍ വി.കെ പ്രകാശിന്റെ അസോസിയേറ്റ് സംവിധായകനായിരുന്നു വിപിന്‍. പച്ചമാങ്ങ ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

വിനയ്, വിവേക്, ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് കിളി പോയി യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ബാച്ചിലര്‍ പാര്‍ട്ടിക്ക് ശേഷം ആസിഫും റഹ്മാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കിളി പോയി.

സിനിമയുടെ ചിത്രീകരണം ബാംഗ്ലൂരില്‍ ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.