എഡിറ്റര്‍
എഡിറ്റര്‍
വീണ്ടും മോഹന്‍ലാലിനെ അനുകരിച്ച് ആസിഫ് അലി; അവരുടെ രാവുകള്‍ ആദ്യ ഗാനം കാണാം
എഡിറ്റര്‍
Wednesday 22nd March 2017 7:48pm

ആസിഫ് അലിയും ഉണ്ണി മുകുന്ദനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അവരുടെ രാവുകളി’ലെ ആദ്യ വീഡിയോ സോങ് പുറത്തെത്തി. ഷാനില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലെ ‘വാടാതെ വീഴാതെ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയത്. ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മയുടേതാണ് സംഗീതം. അരുണ്‍ ഹരിദാസ് കാമത്ത്, അരുണ്‍ ആലാട്ട് എന്നിവര്‍ ആലപിച്ചിരിക്കുന്നു.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടുന്നയാളാണ് ചിത്രത്തില്‍ ആസിഫ് അലിയുടെ കഥാപാത്രം. ‘പൂവാലന്‍’ സ്വഭാവവുമായി നടക്കുന്നയാളാണ് ഉണ്ണി മുകുന്ദന്റെ കഥാപാത്രം. ഹണി റോസ്, അജു വര്‍ഗീസ്, നെടുമുടി വേണു, വിനയ് ഫോര്‍ട്ട് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

അഭിനയിക്കാനുളള മോഹവുമായി നടക്കുന്ന ആസിഫ് അലിയുടെ കഥാപാത്രം സൂപ്പര്‍ താരം മോഹന്‍ലാലിനെ അനുകരിക്കാന്‍ ശ്രമിക്കുന്ന രംഗമാണ് ഗാനത്തിലെ മുഖ്യാകര്‍ഷണം. അടുത്ത മാസമായിരിക്കും ചിത്രം തിയ്യറ്ററുകളിലെത്തുക.


Also Read: നിലപാടില്‍ വിയോജിപ്പ്; കുമ്മനത്തിന് അവാര്‍ഡ് നല്‍കാന്‍ പറ്റില്ലെന്ന് എ.കെ ബാലന്‍; അവാര്‍ഡ് ചടങ്ങ് മാറ്റിവച്ചു


ആസിഫ് അലി-ഭാവന ജോഡിയുടെ ഹണി ബീ 2 നാളെ തിയ്യറ്ററുകളിലെത്തും. സൂപ്പര്‍ ഹിറ്റായ ഹണി ബീയുടെ രണ്ടാം ഭാഗമാണിത്. നടന്‍ ലാലിന്റെ മകന്‍ ലാല്‍ ജൂനിയറാണ് ചിത്രത്തിന്റെ സംവിധായകന്‍. ശ്രീനാഥ് ഭാസി, ബാബുരാജ്, ബാലു വര്‍ഗ്ഗീസ്, ലാല്‍, ആര്യ, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അണി നിരക്കുന്നു.

Advertisement