Categories

നായകപരിവേഷം ആഗ്രഹിക്കുന്നില്ല: ആസിഫ് അലി

താന്‍ നായക പരിവേഷം ആഗ്രഹിക്കുന്നില്ലെന്ന് യുവ നടന്‍ ആസിഫ് അലി. സിനിമ തിരഞ്ഞെടുക്കുന്നത് സ്‌ക്രിപ്റ്റ് പരിശോധിച്ചാണ്. ഹീറോ വേഷം തനിക്ക് വേണമെന്ന് ഒരിക്കലും വാശിപിടിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാവിഷന്റെ ബോക്‌സ് ഓഫീസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.

‘സിനിമ തിരഞ്ഞെടുക്കുമ്പോള്‍ സ്‌ക്രിപ്ടിനാണ് പ്രാധാന്യം നല്‍കുന്നത്. സിനിമയിലേക്ക് കരാര്‍ ചെയ്യുന്നതിന് മുമ്പ് ഫുള്‍ സ്‌ക്രിപ്ട് വായിക്കാന്‍ കിട്ടണമെന്ന വാശിയുണ്ട്. ഞാന്‍ തിയ്യേറ്ററില്‍ ചെന്ന് കാണാനാഗ്രഹിക്കുന്ന സിനിമകളാണ് ചെയ്യാനിഷ്ടപ്പെടുന്നത്. ഞാനല്ല മറ്റൊരു നടന്‍ ചെയ്താലും ഈ സിനിമ തിയ്യേറ്ററില്‍ ചെന്ന് കാണുമോ എന്നാണ് ഞാന്‍ സ്‌ക്രിപ്ട് പരിശോധിച്ചശേഷം ചിന്തിക്കാറുള്ളത്.’ ആസിഫ് പറഞ്ഞു.

ഒരുപാട് മസാല സിനിമകള്‍ ചെയ്യുന്നതിനെക്കാളും നല്ല കുറച്ച് കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. അത് ഹീറോ വേഷം ആവണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ സ്വഭാവത്തെക്കുറിച്ചുള്ള പ്രചരണങ്ങള്‍ തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ‘ ഫോണെടുക്കുന്നില്ലെന്നാണ് തനിക്കെതിരെ വരുന്ന പ്രധാന പരാതി. ഒരു സിനിമയും അതിന്റെ പ്രമോഷന്‍ പരിപാടികളും കഴിഞ്ഞാല്‍ എന്നില്‍തന്നെ ഒതുങ്ങിക്കൂടാനാണ് എനിക്കിഷ്ടം. മറ്റൊരു സിനിമ ചെയ്യാനുണ്ടെങ്കില്‍ അതിനുവേണ്ടിയുള്ള ശ്രമം നടത്തും. അപ്പോള്‍ ഫോണുള്‍പ്പെടെയുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കാനാനിഷ്ടം. അതാണ് വിളിച്ചിട്ട് കിട്ടാത്തത്.’

ഒരുപാട് ആളുകള്‍ വിളിക്കുകകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ വലിയ ആളായി എന്ന തോന്നല്‍ തനിക്കുണ്ടാവും. അത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഫോണ്‍ ഓഫ് ചെയ്തത്. തന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ ഒരു തുടക്കക്കാരനെന്ന നിലയില്‍ അറിവില്ലായ്മകൊണ്ട് ഉണ്ടായതാവാമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയില്‍ താന്‍ ചെയ്ത കഥാപാത്രം കണ്ട് അത് ഇന്നയാള്‍ ചെയ്തിരുന്നെങ്കില്‍ കുറേക്കൂടി നന്നായിരുന്നേനെ എന്ന് പ്രേക്ഷകര്‍ പറയുന്നത് ഇഷ്ടമല്ല. അതുകൊണ്ടുതന്നെ ഒരു സിനിമയ്ക്ക് വേണ്ടി കഴിവിന്റെ പരമാവധി ഉപയോഗിക്കാറുണ്ടെന്നും ആസിഫ് അലി വ്യക്തമാക്കി.

One Response to “നായകപരിവേഷം ആഗ്രഹിക്കുന്നില്ല: ആസിഫ് അലി”

  1. MANJU MANOJ.

    കളിച്ചു,കളിച്ചു,
    മറ്റൊരോ രായപ്പന്‍ ആകുമോ?????

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.