എഡിറ്റര്‍
എഡിറ്റര്‍
ബൈസിക്കിള്‍ തീവ്‌സിലൂടെ ആസിഫും ഗായകനായി
എഡിറ്റര്‍
Saturday 30th November 2013 12:31pm

asif3

നായകന്‍മാര്‍ ഗായകാരാകുന്നത് അടുത്തിടെയായി മലയാളത്തില്‍ ഒരു ട്രെന്‍ഡ് ആയിരിക്കുകയാണ്.

ജയസൂര്യ, പ്രൃഥ്വിരാജ്, ദുല്‍ഖര്‍, തുടങ്ങി ഒട്ടുമിക്ക യുവതാരങ്ങളും തങ്ങളുടെ ആലാപന പാടവവും പ്രകടിപ്പിച്ചവരാണ്. ഇപ്പോഴിതാ ന്യൂജനറേഷന്‍ നായകന്‍ ആസിഫും ഗായകനായിരിക്കുന്നു.

മുഴുനീള ഗാനമൊന്നുമല്ലെങ്കിലും ഒരു കാലത്തെ ഹിറ്റ് ഗാനമായിരുന്ന ഇന്നും പലരുടെയും ഓര്‍മ്മകളില്‍ നിന്നും മായാത്ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ആയിരം കണ്ണുമായ് എന്ന ഗാനത്തിന്റെ ഏതാനും വരികളാണ് ആസിഫ് പാടിയിരിക്കുന്നത്.

ഗാനത്തിന്റെ യഥാര്‍ത്ഥ സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവിന്റെ സഹായത്തോടെയാണ് ആസിഫ് പാടിയിരിക്കുന്നത്.

ജിസ് ജോയ് യുടെ പ്രഥമ സംവിധാന സംരംഭമായ ബൈസിക്കിള്‍ തീവ്‌സില്‍ എ.ബി.സി.ഡി യിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ ഗോപിനാഥ് ആണ് നായിക.  നാല് കള്ളന്‍മാരായ സുഹൃത്തുക്കളുടെ കഥയാണ് ബൈസിക്കിള്‍ തീവ്‌സ്.

Advertisement