എഡിറ്റര്‍
എഡിറ്റര്‍
യു.എന്നിന്റെ പരാജയത്തിന്റെ പ്രതീകമാണ് കാശ്മീര്‍: ആസിഫലി സര്‍ദാരി
എഡിറ്റര്‍
Wednesday 26th September 2012 3:16pm

പാക്കിസ്ഥാന്‍: ലോകശ്രദ്ധ ഒരിക്കല്‍ കൂടി കാശ്മീരിലേക്ക് ക്ഷണിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നു. കാശ്മീരിന്റെ ലക്ഷ്യത്തിനും അവരുടെ സ്വയം നിര്‍ണ്ണയാവകാശത്തിനും തങ്ങള്‍ തുടര്‍ന്നും പിന്തുണയ്ക്കുമെന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരി വ്യക്തമാക്കി.

ന്യൂയോര്‍ക്കില്‍ യുനൈറ്റഡ് നാഷന്‍സ് ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എന്നിന്റെ കനത്ത പരാജയത്തിന്റെ പ്രതീകമാണ് കാശ്മീരെന്ന് പാക്കിസ്ഥാന്‍ പ്രസിഡണ്ട് സര്‍ദാരിയും വിദേശകാര്യ മന്ത്രി ഹിന റബ്ബാനിയും പറഞ്ഞു.

Ads By Google

ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധം പരസ്പരവിശ്വാസത്തോടെയുള്ളതാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള ബന്ധം ദീര്‍ഘിപ്പിക്കുമെന്നും സര്‍ദാരി വ്യക്തമാക്കി. നാലുവര്‍ഷത്തിനുള്ളില്‍ അഞ്ചുതവണ താന്‍ ഇന്ത്യ സന്ദര്‍ശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീരിലെ ജനങ്ങളുടെ അവകാശത്തെചൊല്ലിയുള്ള യു.എന്നിന്റെ ഏതു തീരുമാനത്തേയും തുടര്‍ന്നും പിന്തുണയ്ക്കും. പരിസ്ഥിതിയുമായി സഹകരിച്ചുകൊണ്ടുള്ള തീരുമാനമായിരിക്കും യു.എന്‍ കൈക്കൊള്ളുക എന്ന് തങ്ങള്‍ ആഗ്രഹിക്കുന്നെന്നും സര്‍ദാരി പറഞ്ഞു.

കാശ്മീരിനെചൊല്ലിയുള്ള ഏതു തീരുമാനവും താന്‍ തകര്‍ക്കുമെന്ന് യു.എസ് പ്രസിഡണ്ട് ബാരക് ഒബാമ കഴിഞ്ഞ ജൂലൈയില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പാക്കിസ്ഥാന്റെ വിദേശനയത്തെ ഉയര്‍ത്തിപ്പിടിക്കും. സ്ത്രീകളേയും കുട്ടികളേയും പൈശാചികമായി തകര്‍ക്കുന്നത് തടയുമെന്നും സര്‍ദാരി പറഞ്ഞു.

Advertisement