എഡിറ്റര്‍
എഡിറ്റര്‍
ആസിഫ് അലി വിവാഹിതനാവുന്നു
എഡിറ്റര്‍
Monday 10th September 2012 10:08am

കൊച്ചി: ആഗ്രഹിച്ചതുപോലെ തനിക്ക് പറ്റിയ മൊഞ്ചത്തി പെണ്‍കുട്ടിയെ ആസിഫ് അലി കണ്ടെത്തി. കണ്ണൂര്‍ താണ ‘ മെഹസി’ ല്‍ എ.കെ.ടി ആസാദിന്റെയും മുംതാസിന്റെയും ഏകമകള്‍ സമയാണ് ആസിഫ് കണ്ടെത്തിയ മൊഞ്ചത്തി.

Ads By Google

അടുത്തവര്‍ഷം മാര്‍ച്ചില്‍ ഇരുവരും തമ്മിലുള്ള നിക്കാഹ് നടക്കും. ഞായറാഴ്ച അങ്കമാലിയില്‍ വെച്ച് വിവാഹനിശ്ചയം കഴിഞ്ഞു. ഇരുകൂട്ടരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

കോഴിക്കോട് പ്രോവിഡന്‍സ് കോളേജിലെ ബി.ബി.എ വിദ്യാര്‍ത്ഥിനിയാണ് സമ. ഒരു വിവാഹവീട്ടില്‍വെച്ചാണ് ആസിഫ് ആദ്യമായി സമയെ കാണുന്നത്. പെണ്ണിനെ ഇഷ്ടമായതോടെ വീട്ടുകാര്‍ വഴി ആലോചിക്കുകയായിരുന്നു.

മലബാറുകാരിയാകണം തന്റെ വധുവെന്ന് ആസിഫ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ആസിഫുമായി ബന്ധപ്പെടുത്തി നിരവധി പ്രണയഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. നടി അര്‍ച്ചന കവി,  റിമാ കല്ലിങ്കല്‍ എന്നിവരുമായി ചേര്‍ത്തും കഥകള്‍ പരന്നിരുന്നു. പക്ഷേ, വീട്ടുകാര്‍ ആലോചിച്ചുറപ്പിക്കുന്ന വിവാഹമായിരിക്കും തന്റേതെന്നായിരുന്നു ആസിഫിന്റെ പ്രതികരണം. അത് സത്യമാക്കിക്കൊണ്ടാണ്  ആസിഫ് വിവാഹിതനാകുന്നത്.

തൊടുപുഴ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.ഷൗക്കത്തലിയുടെയും മോളിയുടെയും മകനാണ് ആസിഫ്

Advertisement