എഡിറ്റര്‍
എഡിറ്റര്‍
ജീന്‍ പോളിന്റെ ഹായ് ആം ടോണിയില്‍ ആസിഫ്
എഡിറ്റര്‍
Sunday 16th March 2014 12:31am

asif-ali3

ന്യൂജനറേഷന്‍ സിനിമകളിലെ അവിഭാജ്യ താരമായ ആസിഫ് ന്യൂജനറേഷന്‍ സംവിധായകരുടെയും ഇഷ്ടതാരമാവുകയാണ്. ഹണീ ബീയുടെ വിജയത്തിന് ശേഷം ആസിഫിനെ നായകനാക്കി മറ്റൊരു ചിത്രം കൂടി ഒരുക്കാനുള്ള പുറപ്പാടിലാണ് സംവിധായകന്‍ ജീന്‍ പോള്‍.

ഹായ് ആം ടോണി എന്ന് പേരിട്ടിരിക്കുന്ന ലാല്‍ ജൂനിയറിന്റെ ചിത്രത്തില്‍ മിയ, ബിജു മേനോന്‍, ആശ ശരത് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി നസ്‌റിയയാണ് എത്തുക എന്നും സൂചനയുണ്ട്.

ഏപ്രിലില്‍ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം ത്രില്ലര്‍ ആയിരിക്കുമെന്നും കേള്‍ക്കുന്നുണ്ട്. എന്തായാലും യുവതാരങ്ങളെ അണിനിരത്തിയുള്ള ജൂനിയര്‍ ലാലിന്റെ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കാം.

Advertisement