പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും നിവിന്‍പോളിയും അവരുടെ കുഞ്ഞുങ്ങളുടെ മുഖം ക്യാമറയില്‍ നിന്നും മറച്ചുപിടിക്കുമ്പോള്‍ തന്റെ പുതിയ രാജകുമാരിയെ പ്രേക്ഷകരെ കാണിച്ചിരിക്കുയാണ് നടന്‍ ആസിഫ് അലി.

മകന്‍ മൂന്നു വയസുകാരന്‍ ആദം ആലിയും ആസിഫും കുഞ്ഞും സമയും ഒന്നിച്ചുള്ള ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. ജൂണ്‍ രണ്ടിനാണ് ആസിഫ്- സമ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്.


Dont Miss ഖത്തറിനെ അനുകൂലിച്ച് സോഷ്യല്‍മീഡിയയില്‍ എഴുതിയാല്‍ 15 വര്‍ഷം തടവും 5 ലക്ഷം ദിര്‍ഹം പിഴയും; കടുത്ത നിയന്ത്രണവുമായി യു.എ.ഇ 


ദുല്‍ഖര്‍ സല്‍മാന്‍ മകളുടെ സോക്‌സാണ് അടുത്തിടെ ഷെയര്‍ ചെയ്ത ഒരു ചിത്രം. പൃഥ്വിരാജാവട്ടെ മകളുടെ മുഖം കാണാത്ത രീതിയില്‍ പല്ലുതേപ്പിക്കുന്ന ചിത്രവും വലിയ ഷൂ കാലില്‍ ധരിച്ചിരിക്കുന്ന ചിത്രവും മുഖംമൂടി ധരിച്ച ചിത്രവുമൊക്കെയാണ് ഷെയര്‍ ചെയ്യുന്നത്.

ദുല്‍ഖറിന് മകള്‍ പിറന്നപ്പോള്‍ മകളുടെ ഫോട്ടോയെന്ന രീതിയില്‍ പല ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ അതൊന്നും തന്റെ മകളല്ലെന്നും സമയമാകുമ്പോള്‍ മകളുടെ ഫോട്ടോ താന്‍ തന്നെ ഷെയര്‍ ചെയ്യുമെന്നും പറഞ്ഞ് താരത്തിന് രംഗത്തെത്തേണ്ടി വന്നു.

ബോളിവുഡ് താരങ്ങളുടെ മക്കളുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനായി ഓടുന്ന പാപ്പരാസികള്‍ എന്തായാലും ഇവിടെയില്ലാത്തതുകൊണ്ട് തന്നെ താരങ്ങള്‍ക്ക് ആശ്വസിക്കാം.