കോഴിക്കോട്: സിനിമാതാരം ആസിഫ് അലിയ്ക്കും സമയ്ക്കും പെണ്‍ കുഞ്ഞ് പിറന്നു. മകളുണ്ടായ വിവരം ഫെയ്‌സ്ബുക്കിലൂടെ ആസിഫ് തന്നെയാണ് ആരാധകരെ അറിയിച്ചത്.

‘ പെണ്‍കുട്ടിയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും ആശംസകള്‍ക്കും നന്ദി. ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തിയാണിന്ന് ഞാന്‍.’ എന്നായിരുന്നു ആസിഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ആസിഫ്-സമ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണിത്. 2013 ലായിരുന്നു വിവാഹം. ആദം അലിയാണ് മൂത്ത പുത്രന്‍.


Also Read: ഞങ്ങള്‍ വെറും ഇന്ത്യക്കാരാണ് ബി.ജെ.പീ, ഈ വിദ്വേഷ രാഷ്ട്രീയം അവസാനിപ്പിക്കൂ: രൂക്ഷവിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്


ഋതുവിലൂടെ സിനിമയിലെത്തിയ ആസിഫ് നാള്‍ക്കു നാള്‍ വളര്‍ന്നു വരുന്ന താരമാണ്. കഴിഞ്ഞ വാരം പുറത്തിറങ്ങിയ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ തിയ്യറ്ററുകളില്‍ നിറഞ്ഞോടുകയാണ്. നിശബ്ദമായ ആദ്യ വാരത്തിനു ശേഷം തിയ്യറ്ററുകളിലേക്ക് ആളുകളുടെ ഒഴുക്കാണ് ചിത്രം കാണാനായി.

ആസിഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്