എഡിറ്റര്‍
എഡിറ്റര്‍
മലയാള സിനിമയിലെ പുതിയ കൂട്ടുകാര്‍
എഡിറ്റര്‍
Tuesday 9th October 2012 2:52pm

മലയാള സിനിമാലോകത്ത് അനൂപ് മേനോനും ജയസൂര്യയും തമ്മിലുളള ചങ്ങാത്തം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പക്ഷേ ഇപ്പോള്‍ കേള്‍ക്കുന്നത് മറ്റൊരു സൗഹൃദത്തിന്റെ കഥയാണ്.

കഥയിലെ നായകന്മാരില്‍ ഒരാള്‍ അനൂപ് മേനോന്‍ തന്നെ. യുവ നടന്മാരില്‍ ശ്രദ്ധേയനായ ആസിഫ് അലിയാണ് അനൂപ് മേനോന്റെ പുതിയ കൂട്ടുകാരന്‍. കുറച്ച്  സിനിമകളില്‍ മാത്രമേ ഇരുവരും ഒന്നിച്ച് അഭിനയിച്ചുള്ളൂവെങ്കിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി അപാരമാണെന്നാണ് മോളിവുഡിലെ സംസാരം. ട്രാഫിക്കില്‍ ഇരുവരും അഭിനയിച്ചിരുന്നെങ്കിലും കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല.

Ads By Google

മോഹന്‍ ദാസ് സംവിധാനം ചെയ്ത 916 ലാണ് ആസിഫ് അലിയും അനൂപ് മേനോനും ആദ്യമായി ഒന്നിക്കുന്നത്. അതിന് ശേഷം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഐ ലവ് മിയിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അനൂപും ആസിഫും ചേര്‍ന്നാണ്.

അനൂപിനെ കുറിച്ച് പറയുമ്പോള്‍ ആസിഫിന് ഇപ്പോള്‍ നൂറ് നാവാണ്. സൂര്യന് താഴെയുള്ള എന്തിനെ കുറിച്ചും അനൂപ് മേനോനുമായി സംസാരിക്കാമെന്നാണ് ആസിഫ് പറയുന്നത്. ഐ ലവ് മീയില്‍ ഇരുവരുടേയും കോമ്പിനേഷന്‍ സീനുകള്‍ നിരവധിയുണ്ടെന്നും ഇരുവരും തമ്മിലുള്ള കെമിസ്ട്രി സിനിമയ്ക്കും ഗുണകരമാവുമെന്നും ആസിഫ് പറയുന്നു.

തന്നെപ്പോലൊരു വായാടിക്ക് അനൂപ് മേനോനെ പോലെ ഒരു സുഹൃത്തിനെ കിട്ടിയത് ഭാഗ്യമാണെന്നും ആസിഫ് പറയുന്നു.

സിനിമകളുടെ തിരക്കില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണ് ആസിഫ് ഇപ്പോള്‍. തിരക്കുകളില്‍ നിന്ന് മാറി കുടുംബത്തോടും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒഴിവ് കാലം ആഘോഷിക്കാന്‍ തയ്യാറെടുക്കുകായണ് താരം.

Advertisement