ദുബായ്: 2012 ലെ ഏഷ്യാ വിഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. സ്പിരിറ്റ്, റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മോഹന്‍ലാല്‍ മികച്ച നടനായി. പ്രേക്ഷകരാണ് മികച്ച അഭിനേതാക്കളെ വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കുന്നത്.

Subscribe Us:

22 ഫീമെയില്‍ കോട്ടയം, നിദ്ര എന്നീ സിനിമകളിലൂടെ അഭിനയത്തിലൂടെ റിമ കല്ലിങ്കല്‍ മികച്ച നടിയായി. പെര്‍ഫോമര്‍ ഓഫ് ദി ഇയര്‍ ആയി ഫഹദ് ഫാസിലും തിരഞ്ഞെടുക്കപ്പെട്ടു.

Ads By Google

ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസാണ് മികച്ച ചിത്രം. സ്പിരിറ്റിലൂടെ രഞ്ജിത്ത് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.

ജയസൂര്യയാണ് മികച്ച രണ്ടാമത്തെ നടന്‍( ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്). മോളി ആന്റി റോക്‌സ് എന്ന ചിത്രത്തിലൂടെ രേവതി മികച്ച രണ്ടാമത്തെ നടിയായി.

മികച്ച വില്ലനായി ഈ അടുത്ത കാലത്തിലൂടെ മുരളി ഗോപി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടന്‍: മനോജ്.കെ.ജയന്‍(വെള്ളരിപ്രാവിന്റെ ചങ്ങാതി, മല്ലു സിങ്). ഡയമണ്ട് നെക്ലേസിലൂടെ അഭിനയരംഗത്തെത്തിയ അനുശ്രീയാണ് മികച്ച സഹനടി.

ട്രെന്റ് സെറ്റര്‍ ഓഫ് ദി ഇയറായി അനൂപ് മേനോന്‍ തിരഞ്ഞെടുക്കപ്പെട്ടു. മാന്‍ ഓഫ് ദി ഇയര്‍ ആയി വിനീത് ശ്രീനിവാസന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഔട്ട് സ്റ്റാന്റിങ് പെര്‍ഫോമന്‍സ് അവാര്‍ഡ് ശ്രീനിവാസന്‍ തിരഞ്ഞെടുക്കപ്പെട്ടു(തട്ടത്തിന്‍ മറയത്ത്).