Categories

ഏഷ്യാവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ദുബൈ: ആന്വല്‍ മലയാളം മൂവീ അവാര്‍ഡ്‌സിന്റെ നാലാം പതിപ്പായ ഏഷ്യാവിഷന്‍ മൂവി അവാര്‍ഡ്‌സ് 2010 ജേതാക്കളെ പ്രഖ്യാപിച്ചു. പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍, കുട്ടിസ്രാങ്ക് എന്നീ സിനിമകളിലെ അഭിനയം മുന്‍നിര്‍ത്തി മമ്മൂട്ടി 2010ലെ മികച്ച നടനായും പാട്ടിന്റെ പാലാഴിയിലെ അഭിനയത്തിന് മീരാ ജാസ്മിന്‍ മികച്ച നടിയായും തിരഞ്ഞെടുത്തു.

കുട്ടിസ്രാങ്ക് ഒരുക്കിയ ഷാജി എന്‍ കരുണ്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച തിരക്കഥക്കും ജനപ്രിയ സിനിമക്കും പ്രാഞ്ചിയേട്ടനിലൂടെ അവാര്‍ഡുകള്‍ സ്വന്തമാക്കിയ രഞ്ജിത്താണ് 2010 മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര ജേതാവ്.

മറ്റു അവാര്‍ഡുകള്‍: സഹനടന്‍: സിദ്ധിഖ് (പ്രാഞ്ചിയേട്ടന്‍ ദി സെയ്ന്റ്) സഹനടി: കല്‍പന (കേരള കഫേ). വില്ലന്‍: (രാജീവ് പാപ്പിഅപ്പച്ചാ), ഹാസ്യനടന്‍: ഗിന്നസ് പക്രു (മൈ ബിഗ്ഫാദര്‍, ബോഡിഗാര്‍ഡ്), സെന്‍സേഷന്‍ അവാര്‍ഡ്: മൈഥിലി (പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, ചട്ടമ്പിനാട്, ശിക്കാര്‍) ഈ വര്‍ഷത്തെ പുതുമുഖം: അന്ന അഗസ്റ്റിയന്‍ (എല്‍സമ്മ എന്ന ആണ്‍കുട്ടി). മികച്ച പ്രകടനം: ഇന്നസെന്റ് (പത്താംനിലയിലെ തീവണ്ടി), ഗാനരചയിതാവ്: റഫീഖ് അഹമ്മദ് (എല്‍സമ്മ എന്ന ആണ്‍കുട്ടി), ഗായകന്‍: കാര്‍ത്തിക് (നീലത്താമര, ബോഡിഗാര്‍ഡ്). ഗായിക: ശ്വേതാ മോഹന്‍ (ഒരുനാള്‍ വരും, റോബിന്‍ഹുഡ്), നവാഗതഗായകന്‍: വി. ശ്രീകുമാര്‍ (നീലത്താമര),

തിരക്കഥ: രഞ്ജിത്(പ്രാഞ്ചിയേട്ടന്‍ ദി സെയ്ന്റ്, പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ), ക്യാമറാമാന്‍: സമീര്‍ ഖക് (ആത്മകഥ), മേക്കപ്പ്മാന്‍: ജോര്‍ജ്പാലേരി (മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ), മികച്ചചിത്രം: പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ് (രഞ്ജിത്) ജനസമ്മിതി: എല്‍സമ്മ എന്ന ആണ്‍കുട്ടിലാല്‍ജോസ്) കുടുംബചിത്രം: ഹാപ്പി ഹസ്ബന്റ് (സജി സുരേന്ദ്രന്‍, മിലാന്‍ ജലീല്‍) സാമൂഹ്യ പ്രതിബദ്ധതയ്ക്കുളള ചിത്രം: ഒരുനാള്‍ വരും (ടി.കെ. രാജീവ്കുമാര്‍, രാജു) ആര്‍ട് സിനിമ: നീലത്താമര(ലാല്‍ജോസ്,സുരേഷ്‌കുമാര്‍), നവാഗത സംവിധായകന്‍: വിനീത് ശ്രീനിവാസന്‍ (മലര്‍വാടി ആര്‍ട്‌സ് ക്ലബ്),

ജനപ്രിയ സംവിധായകന്‍: രഞ്ജിത്ത് (പാലേരി മാണിക്യം,പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ) ജനപ്രിയ സംവിധായകന്‍: രഞ്ജിത്ത് (പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ്, കേരള കഫേ), ലൈഫ് ടൈം അച്ചീവ്‌മെന്റ്: ശ്രീനിവാസന്‍ (റൈറ്റര്‍, ഡയറക്ടര്‍, ആക്ടര്‍) എക്‌സലന്‍സ് ഇന്‍ ടൈം മൂവി അവാര്‍ഡ്: ശങ്കര്‍ (യന്തിരന്‍, ആര്യ), ഹിന്ദി സിനിമ അവാര്‍ഡ്: ബെന്നി ദയാല്‍, പ്രിയദര്‍ശന്‍, റസൂല്‍പൂക്കുട്ടി. നവംബര്‍ അഞ്ചിന് ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.