Categories

ഏ­ഷ്യ­യി­ലെ ഏ­റ്റവും ചെറി­യ ത­വ­ള­വര്‍ഗ്ഗ­ത്തെ ക­ണ്ടെത്തി

ക്വാ­ലാ­ലം­പൂര്‍: ഏ­ഷ്യ­യി­ലെ ഏ­റ്റവും ചെറി­യ ത­വ­ള­വര്‍ഗ്ഗ­ത്തെ മ­ലേ­ഷ്യ­യി­ലെ ബോര്‍ണിയോ ദ്വീ­പില്‍ ക­ണ്ടെത്തി. മ­ലേ­ഷ്യ­യി­ലെ സ­റ­വാ­ക് യൂ­ണി­വേ­ഴ്‌­സി­റ്റി­യി­ലെ ഇ­ന്ദ്ര­നെല്‍ ദാസും ജര്‍­മന്‍­കാ­രനാ­യ അ­ല­ക്‌­സാ­ണ്ടര്‍ ഹാ­സും ചേര്‍­ന്ന സം­ഘ­മാ­ണ് ത­വ­ള­വര്‍ഗ്ഗ­ത്തെ ക­ണ്ടെ­ത്തി­യ­ത്.

‘മ­തം­ഗ് നാരോ മൗ­തേ­ഡ് ഫ്രോഗ്’ വര്‍­ഗ്ഗ­ത്തില്‍­പ്പെ­ട്ട ത­വ­ള­ക­ളു­ടെ ശാ­സ്­ത്രീ­യ­നാ­മം ‘മൈ­ക്രോഹേ­ല നെ­പെന്‍ന്തി­കോല’ എ­ന്നാണ്. 16 മില്ലീ­മീ­റ്റ­റാ­ണ് ത­വ­ള­ക­ളു­ടെ കൂടി­യ നീളം. എ­ന്നാല്‍ ബ്രൗണ്‍ നി­റ­ത്തി­ലുള്ള ആണ്‍­ത­വ­ള­കള്‍­ക്ക് 10 മു­തല്‍ 11 മില്ലീ­മീ­റ്റര്‍ വ­രെ മാ­ത്ര­മേ നീ­ള­മുള്ളൂ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.