തിരുവനന്തപുരം: മംഗളം ദിനപത്രത്തിന്റെ 49 ശതമാനം ഓഹരികള്‍ ഏഷ്യാനെറ്റ്‌ന്യൂസ് ചാനല്‍ വാങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഇരുകക്ഷികളും തമ്മില്‍ ധാരണയായിക്കഴിഞ്ഞു. അന്തിമ തീരുമാനം വൈകാതെയുണ്ടാകുമെന്നാണു സൂചന. ചാനല്‍ ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ എം.പി മംഗളം  മാനേജ്‌മെന്റുമായി നേരിട്ട് ചര്‍ച്ച നടത്തുകയായിരുന്നു.

ചാനല്‍ രംഗത്തും പത്ര രംഗത്തും മനോരമ നേടുന്ന മേല്‍ക്കൈ വിലയിരുത്തിയാണ് അതിനെ ഒരു പരിധി വരെയെങ്കിലും പിടിച്ചു നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഏഷ്യാനെറ്റ് ഈ നീക്കം നടത്തുന്നത്. പുതിയൊരു കമ്പനി രൂപീകരിച്ച് അതിന്റെ പേരിലായിരിക്കും തുടര്‍ന്നുള്ള യോജിച്ച നീക്കങ്ങള്‍. മംഗളം ഗ്രൂപ്പിലെ മറ്റു പ്രമുഖ പ്രസിദ്ധീകരണങ്ങളായ മംഗളം വാരിക, കന്യക തുടങ്ങിയവയെല്ലാം നിലവിലെ കമ്പനിയുടെ കീഴില്‍തന്നെ തുടരും.

അതിനിടെ, പ്രമുഖ ദേശീയ  ദിനപത്രമായ ഡെക്കാന്‍ ഹെറാള്‍ഡ് കേരളത്തില്‍ കൂടി പ്രസിദ്ധീകരണം തുടങ്ങുകയാണ്. തിരുവനന്തപുരത്തു നിന്നാണ് ഹെറാള്‍ഡ് പ്രസിദ്ധീകരിക്കുക. അച്ചടിയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേരളകൗമുദിയുമായി ധാരണയിലാണ് ഹെറാള്‍ഡ് വരുന്നത്.