എഡിറ്റര്‍
എഡിറ്റര്‍
ഏഷ്യാനെറ്റിന്റെ ‘ബെസ്റ്റ് മിനിസ്റ്റര്‍’ അവാര്‍ഡ്; മുനീറിന് വേണ്ടി വോട്ട്പിടിക്കല്‍ സജീവം
എഡിറ്റര്‍
Thursday 29th November 2012 11:35am

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്റെ ബെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡിനായി പഞ്ചായത്ത്-സാമൂഹിക ക്ഷേമവകുപ്പ് മന്ത്രിയായ എം.കെ മുനീറിന് വേണ്ടി ഇന്റര്‍നെറ്റില്‍ വോട്ട് പിടിക്കല്‍ സജീവം.

Ads By Google

കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്ററാണ് മുനീറിന് വേണ്ടി വോട്ടുപിടിക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്. മുനീറിന് വോട്ട് ചെയ്യേണ്ട ഫോര്‍മാറ്റും എസ്.എം.എസ് അയക്കേണ്ട നമ്പറും അടക്കം നിരവധിപേര്‍ക്ക് ഇ-മെയില്‍ വഴി സന്ദേശം അയച്ചിരിക്കുകയാണ് കുടുംബശ്രീ അംഗം.

കുടുംബശ്രീ പാലക്കാട് ജില്ലാ കോര്‍ഡിനേറ്ററാണ് മെയില്‍ അയച്ചിരിക്കുന്നത്. അതേസമയം സംഭവം വിവാദമായതോടെ താന്‍ വോട്ട് പിടിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇ-മെയില്‍ അയച്ചത് വ്യക്തിപരമായിരിക്കുമെന്നുമാണ് മന്ത്രി മുനീര്‍ പറയുന്നത്.

എന്നാല്‍ കോര്‍ഡിനേറ്ററുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തില്‍ നിന്നാണ് മെയില്‍ അയച്ചിരിക്കുന്നത് എന്നതിനാല്‍ വോട്ട് പിടുത്തം വ്യക്തിപരം തന്നെയാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

Advertisement